തിരുവനന്തപുരം: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് മില്ലറ്റുകളുടെ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ, കേന്ദ്രഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ), 2023 ഫെബ്രുവരി 21-ന് ലുലു ഹൈപ്പർമാർക്കറ്റ് എൽഎൽസി യുമായി ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നുണ്ട്.പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Millets: ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തിനയ്ക്ക് സാധിക്കും: കൃഷി സഹമന്ത്രി
ഉടമ്പടി പ്രകാരം, മില്ലറ്റ് ഉൽപന്നങ്ങളുടെ പ്രോത്സാഹന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് സുഗമമാക്കും. മില്ലറ്റുകളും അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലകളിൽ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കും.
മില്ലറ്റ് ഉൽപന്നങ്ങളുടെ വിവിധ സാമ്പിളുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് അയയ്ക്കാൻ നിർമ്മാതാക്കൾക്ക് APEDA സൗകര്യമൊരുക്കും. തുടർന്ന് അത് വിവിധ ലുലു സ്റ്റോറുകളിൽ പ്രദർശിപ്പിക്കും. ലുലു ഗ്രൂപ്പുമായി സഹകരിച്ച്, ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉൽപ്പന്നങ്ങളുടെ ലേബൽ ചെയ്യുന്നതിനുള്ള സഹായവും APEDA നൽകും.
എപിഇഡിഎ ഡയറക്ടർ ഡോ. തരുൺ ബജാജും, ലുലു ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സലിം വിഐ യും ധാരണ പത്രത്തിൽ ഒപ്പുവച്ചു. എപിഇഡിഎ ചെയർമാൻ ഡോ എം അംഗമുത്തു, ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എം.എ. യൂസഫ് അലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Share your comments