1. News

വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും മറ്റും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Applicants are invited for the Prime Minister's Scholarship from the Children of Ex-servicemen, etc.
Applicants are invited for the Prime Minister's Scholarship from the Children of Ex-servicemen, etc.

ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 

മുന്‍ കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത മുന്‍ സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2021 ഒക്ടോബര്‍ 15 ആണ് അവസാന തിയതി.

എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി ഫാര്‍മ, ബിഎസ് സി (നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. പ്രവേശന യോഗ്യതയില്‍ (പ്ലസ്ടു/ഡിപ്ലോമ /ബിരുദം ) 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് വരെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ 3,000 രൂപ എന്ന തോതില്‍ വര്‍ഷത്തില്‍ 36,000 രൂപയും ആണ്‍കുട്ടികള്‍ക്ക് 2,500 എന്ന തോതില്‍ 30,000 രൂപയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റു നിബന്ധനകള്‍ക്കും, 011-23063111 എന്ന നമ്പറിലോ എന്ന secywarb-mha@nic.in എന്ന മെയിലിലോ ബന്ധപ്പെടാം.

കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ : 2021 ജനുവരി 20 വരെ അപേക്ഷിക്കാം

യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 10,000 രൂപ വീതം സ്കോളർഷിപ്പ്

English Summary: Applicants are invited for the Prime Minister's Scholarship from the Children of Ex-servicemen, etc.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds