1. News

ഗ്രോബാഗ് കൃഷി നിർത്തലാക്കുന്നു, കർഷകർ ആശങ്കയിൽ!

ഗ്രോബാഗ് ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതി നിർത്തലാക്കാൻ കൃഷിവകുപ്പ് ആലോചിക്കുന്നു. കൃഷി വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി നിരവധി കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കാരണം നമ്മുടെ നാട്ടിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവരും, ചെറിയ രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരും ഗ്രോബാഗ് കൃഷിയാണ് പ്രധാനമായും അവലംബിക്കുന്നത്.

Priyanka Menon
ഗ്രോബാഗ് കൃഷി നടത്തുന്നു
ഗ്രോബാഗ് കൃഷി നടത്തുന്നു

ഗ്രോബാഗ് ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതി നിർത്തലാക്കാൻ കൃഷിവകുപ്പ് ആലോചിക്കുന്നു. കൃഷി വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി നിരവധി കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

കാരണം നമ്മുടെ നാട്ടിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവരും, ചെറിയ രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരും ഗ്രോബാഗ് കൃഷിയാണ് പ്രധാനമായും അവലംബിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷിവകുപ്പിന്റെ ഈ പദ്ധതി ഒട്ടനവധി കർഷകർക്ക് വിനയായി തീരുന്ന സാഹചര്യം നിലവിൽ ഉണ്ട്. 

ഗ്രോബാഗിന് പകരം പുനരുപയോഗിക്കാൻ കഴിയുന്ന ചട്ടികൾ ഉപയോഗപ്പെടുത്താനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. പോളി എഥിലിൻ ചട്ടികൾ അഞ്ച് വർഷത്തിലധികം ഉപയോഗിക്കാൻ കഴിയുമെന്ന് നിർദ്ദേശം ആസൂത്രണ സമിതി ചർച്ച ചെയ്യുന്നുണ്ട്.പ്ലാസ്റ്റിക് ഉപയോഗപ്പെടുത്തിയുള്ള ഗ്രോബാഗ് കൃഷി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. ഗ്രോബാഗ് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികൾ സർക്കാർതലത്തിൽ ആവിഷ്കരിക്കുകയും, ഇപ്പോൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഗ്രോബാഗ് പൊതുവേ ആറുമാസം മുതൽ ഒരു വർഷം വരെയാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. 

The Department of Agriculture is planning to discontinue the practice of using Grobag. The scheme, which is being implemented by the Department of Agriculture, is of concern to many farmers.

ആവശ്യം കഴിഞ്ഞാൽ ഗ്രോബാഗുകൾ മണ്ണിലേക്ക് നിക്ഷേപിക്കുമ്പോൾ ഇത് മണ്ണ് മലിനീകരണത്തിന്റെ തോത് ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രോബാഗ് കൃഷിക്ക് ബദലായി കൊണ്ടുവരുന്ന കൃഷി രീതിയിലെ മാറ്റങ്ങൾ ചർച്ച ചെയ്തതിനു ശേഷം സർക്കാർ നടപ്പിലാക്കും.

ഗ്രോബാഗ് കൃഷിയിലെ ഏഴ് ഘട്ടങ്ങൾ അറിയാം

കൃഷി ചെയ്യണോ? എന്നാൽ കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്ന ഈ പദ്ധതികൾ അറിഞ്ഞിരിക്കണം

English Summary: Grow bag cultivation stopped

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds