കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ -പഠന കേന്ദ്രം പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെൻറ് മാർക്കറ്റിംഗ് ഓഫ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, സോയിൽ ഹെൽത്ത് മാനേജ്മെൻറ് തുടങ്ങി ഓൺലൈൻ വിദൂര പഠന സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30 വരെയാണ്. ആറു മാസമാണ് കോഴ്സ് ദൈർഘ്യം. ഓൺലൈൻ ക്ലാസ് താല്പര്യമുള്ള എല്ലാവരും www.celkau.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ കോഴ്സ് എന്ന ഈ ലിങ്ക് ഓപ്പൺ ചെയ്തു രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറും ഇമെയിലും ചുവടെ ചേർക്കുന്നു
Celkau@gmail.com
നമ്പർ -9567190858, 7356161599
കാർഷിക മേഖലയിൽ തിളങ്ങിയ വിദ്യാർത്ഥികൾക്ക് കേരള കാർഷിക സർവ്വകലാശാല ബിഎസ് സി കോഴ്സിന് അപേക്ഷിക്കാം
Share your comments