കഴിഞ്ഞ വർഷങ്ങളിലായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവും ജനപ്രീതി നേടിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ദേശീയ ആരോഗ്യ നയം 2017ലെ ഭാഗമായി നടപ്പിലാക്കപ്പെട്ട ഈ ബൃഹത് പദ്ധതി എല്ലാ പൗരന്മാർക്കും ഉപകാരപ്രദമാകുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ്. ഇതുപ്രകാരം 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ആരോഗ്യപരിരക്ഷ സർക്കാർ ഉറപ്പാക്കുന്നു. നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീമിൻറെ പുതിയ രൂപമായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിനെയും ഫണ്ടുകൾ ഉപയോഗിച്ചിട്ടാണ് മുന്നോട്ടുപോകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാൻമന്ത്രി ജൻ ആരോഗ്യ പദ്ധതി: കൃഷിക്കാർക്ക് ഈ പദ്ധതിയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് അറിയുക
പദ്ധതിയെക്കുറിച്ച്
5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് ഒരു വർഷം തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ പാക്കേജുകൾക്ക് വിധേയമായി നൽകുന്നു. സംസ്ഥാനത്ത് നിരവധി പേർ ഇതിനോടകം തന്നെ ഇതിൻറെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഈ ആരോഗ്യ കാർഡ് വിതരണം നിലവിൽ പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപ്പറേഷൻ തലങ്ങളിൽ നൽകുന്നുണ്ട്. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങൾക്കും ഈ പദ്ധതി പ്രകാരം അംഗത്വം എടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Save Life's: അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ!`
നിലവിലുള്ള പദ്ധതിയിൽ കുടുംബത്തിലെ ഒരംഗം കാർഡ് പുതുക്കുകയും മറ്റ് അംഗങ്ങൾക്ക് ചികിത്സ ആവശ്യമായി വരുന്നപക്ഷം കൂട്ടി ചേർത്താലും മതി. കാർഡ് പുതുക്കുന്ന കാലയളവിൽ ആ വ്യക്തി റേഷൻ കാർഡ്, ആധാർ കാർഡ്, സാധുവായ ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവയുമായി കേന്ദ്രങ്ങളിൽ എത്തിച്ചേർന്നാൽ മതി. ഒരു കുടുംബത്തിന് അംഗത്വമെടുക്കാൻ 50 രൂപയാണ് നിലവിൽ നിശ്ചയിക്കപ്പെട്ട ഓഫീസ്. കുടുംബത്തിലെ മറ്റു അംഗങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകുമ്പോൾ പണം നൽകേണ്ടതില്ല. ഈ സ്കീം ബിപിഎൽ കാർഡ് ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. ഇത് ഒറ്റത്തവണ പദ്ധതിയല്ല. ഓരോ വർഷവും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയാണ് ഉറപ്പാക്കുന്നത്.
ഈ പദ്ധതി പ്രകാരമുള്ള വിവരങ്ങൾ ലഭ്യമാക്കുവാൻ?
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് ഇതിൻറെ പദ്ധതി ചുമതല വഹിക്കുന്നത്.
എങ്ങനെ പദ്ധതിയിൽ അംഗമാകാം
healthid.ndhm.gov.in/register എന്ന വെബ്സൈറ്റിൽ Generate your Health ID എന്നതിനു താഴെ നിങ്ങളുടെ ആധാർ കാർഡ്/ മൊബൈൽ നമ്പർ നൽകി രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുക അതിനുശേഷം പൂർണ്ണമായ പേരും, മേൽവിലാസവും, ജനന തീയതി, ലിംഗം തുടങ്ങിയവയും നൽകുക. ഇവിടെ ചിത്രം അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
പേഴ്സണൽ ഹെൽത്ത് റെക്കോർഡ്സ് (PHR) വിലാസം വെബ്സൈറ്റിൽ നിർദ്ദേശിക്കുന്ന തരത്തിൽ നൽകുക. തുടർന്ന് നിങ്ങൾക്ക് വെർച്ചൽ ഹെൽത്ത് കാർഡ് ലഭ്യമാകും.ഇത് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അതിനു ശേഷം മാത്രം ആരോഗ്യ രേഖകൾ ഇതുമായി ബന്ധിക്കുക. ഇതിനുവേണ്ടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കുന്ന NDHM Health Records Application ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇതിൽ നിങ്ങളുടെ പേഴ്സണൽ ഹെൽത്ത് റെക്കോർഡ് വിലാസവും പാസ്‌വേഡും(14 അക്ക തിരിച്ചറിയൽ നമ്പർ) ഉപയോഗിച്ച് ലോഗിൻ ചെയ്തു ആരോഗ്യ ചികിത്സ രേഖകൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ 'നെല്ലിക്ക
Share your comments