<
  1. News

ബയോഗ്യാസ് പ്ലാൻറിന്‌ 28000 രൂപ സബ്‌സിഡി നൽകി കേന്ദ്ര സർക്കാർ

കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയം ആവിഷ്കരിച്ചതാണ് ന്യൂ നാഷണൽ ബയോഗ്യാസ് ആൻഡ് ഓർഗാനിക് മനുവർ പദ്ധതി. ജൈവവള നിർമാണത്തിനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് 100 പഞ്ചായത്തുകളിൽ നടപ്പാക്കും.  ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ പഞ്ചായത്തുകൾക്കാണ് ഇത്തവണ മുൻഗണന. The New National Biogas and Organic Manuvar Project was launched by the Ministry of Renewable Energy. The Central Scheme for Bio-fertilizer production will be implemented in 100 Panchayats in the State.  This time, the panchayats in Idukki, Palakkad, Malappuram and Wayanad districts are the priority.

Arun T
biogas plant
biogas plant

കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയം ആവിഷ്കരിച്ചതാണ് ന്യൂ നാഷണൽ ബയോഗ്യാസ് ആൻഡ് ഓർഗാനിക് മനുവർ പദ്ധതി. ജൈവവള നിർമാണത്തിനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് 100 പഞ്ചായത്തുകളിൽ നടപ്പാക്കും.  ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ പഞ്ചായത്തുകൾക്കാണ് ഇത്തവണ മുൻഗണന.

The New National Biogas and Organic Manuvar Project was launched by the Ministry of Renewable Energy. The Central Scheme for Bio-fertilizer production will be implemented in 100 Panchayats in the State.  This time, the panchayats in Idukki, Palakkad, Malappuram and Wayanad districts are the priority.

ജനറൽ, പട്ടികജാതി, പട്ടിക-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിവഴി വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ സബ്‌സിഡി നൽകും.

ജനറൽ വിഭാഗത്തിന് 7,500 മുതൽ 25,000 രൂപവരെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 10,000 മുതൽ 28,000 രൂപവരെയും സബ്‌സിഡി ലഭിക്കും.

ഗ്രാമസഭകൾ വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

ശുചിത്വ പദ്ധതികളും മാലിന്യസംസ്കരണവും കാര്യക്ഷമമായി നടപ്പാക്കിയ പഞ്ചായത്തുകളിൽ മുൻഗണന നൽകും. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾക്കും വനാതിർത്തിയിലുള്ള പഞ്ചായത്തുകൾക്കും പ്രത്യേക പരിഗണനയുണ്ട്. കർഷകരും പശുക്കളെ വളർത്തുന്നവരും ലൈഫ്-പി.എം.എ.വൈ. ഗുണഭോക്താക്കൾ ആണെങ്കിൽ അവർക്കും ഇതിൻറെ ഗുണം ലഭിക്കും .

ഗ്രാമപ്പഞ്ചായത്തുകളിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർക്കാണ് നിർവഹണച്ചുമതല. ബ്ലോക്ക് പഞ്ചായത്തുകളിൽ സെക്രട്ടറിമാർ പദ്ധതി ഏകോപിപ്പിക്കും. കളക്ടർ അധ്യക്ഷനായ സമിതി ജില്ലാതല മേൽനോട്ടം വഹിക്കും. ഗ്രാമവികസനവകുപ്പ് കമ്മിഷണറാണ് സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥൻ

അനുബന്ധ വാർത്തകൾ

ഒരു ബയോഗ്യാസ് പ്ലാന്റ് കൊണ്ടുള്ള നേട്ടങ്ങളും ചില പരിപാലന സംവിധാനങ്ങളും.

 

English Summary: Biogas plant Subsidy upto 28000 rupees

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds