9747842679
BV380 ഇനം നിശ്ചിത തോതിൽ മുട്ടയിടുകയുള്ളൂ. അടുക്കളമുറ്റത്ത് അഴിച്ചുവിട്ട് കൈത്തീറ്റ നല്‍കി വളർത്തിയാൽ പ്രതീക്ഷിച്ച തോതിൽ മുട്ട ലഭിക്കില്ല.
ഹൈടെക് കൂടുകളിൽ ഇവയെ വളർത്തുമ്പോൾ ദിവസം 100 ഗ്രാം ലേയർ കോഴിത്തീറ്റ ഒരു കോഴി തിന്നും. ജീവകം A ലഭിക്കുന്നതിനായി പച്ചപ്പുല്ല്, അസോള എന്നിവ നൽകാം. ശരാശരി മുട്ടയൊന്നിന് മൂന്നു രൂപ അധികച്ചെലവ് വരുന്നു. അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾക്ക് മുട്ട കുറവാണെങ്കിലും ആഹാരാവശിഷ്ടങ്ങൾ നൽകി തീറ്റച്ചെലവ് കുറയ്ക്കാനാകും. BV 380 മുട്ടക്കോഴികൾക്ക് കോഴി ഒന്നിന് രണ്ടു ചതുരശ്ര അടി നൽകി ഡീപ് ലിറ്റർ രീതിയിലും വളർത്താം.
Earlier, these high quality and highly immune breeds were imported from other states. Normal hens lay about 120-150 eggs a year while the BV 380 species lay 300 eggs a year. The eggs of these species are brown colored and in high demand too.The BV 380 hens which produce more than 300 eggs in a year to soon become extensive in poultry farms in the state.
പച്ചക്കറികളാണ് ബി.വി 380 കോഴികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. അസോള പായല്‍, ഹൈഡ്രോപോണിക്‌സ് ഫോഡര്‍, ചക്ക, ചക്കക്കുരു എന്നിവയെല്ലാം ഇത്തരം കോഴികള്‍ ഭക്ഷണമാക്കും. ഏതാണ്ട് നാലര മാസം മുതല്‍ അഞ്ച് മാസം വരെ പ്രായമെത്തിയ ബി.വി 380 കോഴികളെ ഇവര്‍ വിതരണം ചെയ്യുന്നു.
മാരക്‌സ്, വിവിഎന്‍ഡി തുടങ്ങിയ എല്ലാ വാക്‌സിനുകളും നല്‍കുന്നു. കോഴികളുടെ ചുണ്ട് മുറിക്കല്‍, രണ്ട് പ്രാവശ്യം ഡിവോമിങ്ങ് ചെയ്യല്‍ എന്നിവയെല്ലാം കഴിഞ്ഞ് മുട്ടയ്ക്ക് സജ്ജമായ കോഴികളെയാണ് ഇവര്‍ കര്‍ഷകര്‍ക്ക് കൊടുക്കുന്നത്. നൂറ് കോഴികളെ വളര്‍ത്തുന്ന കര്‍ഷകന് ഏകദേശം 65,000 രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരും. ഈ കോഴികളെ കര്‍ഷകന് കൊടുത്തതിന്റെ അടുത്ത ദിവസം തന്നെ മുട്ട കിട്ടിത്തുടങ്ങും.
ബി.വി 380 കോഴികളുടെ പ്രത്യേകതയായി പറയുന്നത് അവയ്ക്ക് 90 ഗ്രാം വരെ തീറ്റ കൊടുത്താല്‍ മതിയെന്നതാണ്. ബാക്കി 30 മുതല്‍ 40 ഗ്രാം വരെ പച്ചക്കറികളാണ് കൊടുക്കേണ്ടത്. നമുക്ക് ലഭ്യമായ സസ്യജാലങ്ങള്‍, കിളുന്ത് പുല്ലുകള്‍, അസോള പായല്‍ കൂടാതെ ഹൈഡ്രോപോണിക്‌സ് ഫോഡര്‍ എന്നിവയെല്ലാം കൊടുക്കാം.
ചക്കയും ചക്കക്കുരുവും വാഴയുടെ കുടപ്പനുമെല്ലാം കൊടുക്കുമ്പോള്‍ കോഴിയുടെ മുട്ട ജൈവമായി മാറുന്നു. പച്ചക്കറികളും ഭക്ഷ്യാവശിഷ്ടങ്ങളും കൊടുത്ത് വരുന്ന മുട്ട കൂടുതല്‍ സ്വാദിഷ്ടമാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ ബി.വി 380 കോഴികളെ വളര്‍ത്തുന്നുണ്ട്. കേരളത്തില്‍ നാടന്‍മുട്ട എന്ന നിലയില്‍ ബി.വി380 മുട്ട വളരെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു.
ഒരു വർഷത്തെ മുട്ടയിടീൽ കഴിഞ്ഞാൽ BV380യുടെ ഉൽപാദനക്ഷമത കുറയുന്നതിനാൽ അവയെ ഇറച്ചിക്കായി വിൽക്കുമ്പോൾ ശരാശരി ഒന്നര കിലോ ശരീരത്തൂക്കം ഉണ്ടായിരിക്കും. നിറമുള്ള ഇത്തരം കോഴികൾ നാടൻ കോഴികളെപ്പോലെ തോന്നിക്കുന്നതിനാൽ കൂടിയ വില ലഭിക്കും.
ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടാഴ്ചവരെ പ്രീസ്റ്റാർട്ടർ, പിന്നീട് 42–ാം ദിവസം വരെ സ്റ്റാർട്ടർ തീറ്റയും, പിന്നീട് മുട്ടയിടുന്നതു വരെ ഗ്രോവർ തീറ്റയും, മുട്ടയിടുന്ന നാലര മാസം മുതൽ ലേയർ തീറ്റയും നൽകണം.
Share your comments