തിരുവനന്തപുരം: കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്നും നിരോധനത്തില്‍ നിന്നും ഗോതമ്പ് അല്ലെങ്കില്‍ മെസ്ലിന്‍ മാവ് (എച്ച്.എസ് കോഡ് 1101) ഒഴിവാക്കുന്നതിനുള്ള നയം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ
നേട്ടം:
ഈ അനുമതി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കും. അത് ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുകയും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
നടപ്പാക്കല്‍:
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.
പശ്ചാത്തലം:
ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ ഏകദേശം 1/4 ഭാഗമുള്ള ഗോതമ്പിന്റെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യയും യുക്രൈയ്‌നും. അവര്‍ തമ്മിലുള്ള സംഘര്‍ഷം ആഗോള ഗോതമ്പ് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുകയും, ഇന്ത്യന്‍ ഗോതമ്പിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായി. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 2022 മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് ഇങ്ങനെ നൽകിയാൽ ആടുകളുടെ ക്ഷീണം മാറ്റാം
അതേസമയം, ഗോതമ്പിന്റെ കയറ്റുമതി നിരോധനം കാരണം (ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത് ചെയ്തത്), ഗോതമ്പ് മാവിന്റെ ആവശ്യകത വിദേശ വിപണിയില്‍ വര്‍ദ്ധിച്ചു, ഇന്ത്യയില്‍ നിന്നുള്ള ഇതിഴന്റ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 2022 ഏപ്രില്‍-ജൂലൈ കാലയളവില്‍ 200% വളര്‍ച്ച രേഖപ്പെടുത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് മാവിനുള്ള ആവശ്യകത വര്‍ദ്ധിച്ചത് ആഭ്യന്തര വിപണിയില്‍ ഗോതമ്പ് പൊടിയുടെ വില ഗണ്യമായി ഉയരാന്‍ ഇടയാക്കി.
ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍പാടില്ലെന്ന നയം നേരത്തെയുണ്ടായിരുന്നു. അതുകൊണ്ട്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുന്നതിനും വേണ്ടി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിരോധനം/നിയന്ത്രണങ്ങള്‍ എന്നിവയ്ക്കുള്ള ഇളവ് പിന്‍വലിക്കുന്നതിന് നയത്തില്‍ ഭാഗികമായ മാറ്റം അനിവാര്യമാണ്.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments