1. News

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

രാവിലെ നേരങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ മഴക്ക് ഇടവേള ലഭിക്കുമെങ്കിലും രാത്രിയിലോ രാത്രി വൈകിയോ കൂടുതൽ മഴ ലഭിച്ചേക്കാം.

Meera Sandeep
Weather Report Friday August 26, 2022
Weather Report Friday August 26, 2022

രാവിലെ നേരങ്ങളിൽ  കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ മഴക്ക് ഇടവേള ലഭിക്കുമെങ്കിലും രാത്രിയിലോ രാത്രി വൈകിയോ കൂടുതൽ മഴ ലഭിച്ചേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

രാത്രിയിൽ മഴ വിവിധ ഭാഗങ്ങളിലായി തുടരും. ഉച്ചക്ക് ശേഷം /രാത്രിയിൽ വടക്കൻ ജില്ലകളിൽ മഴ കനത്തേക്കാം. അർധരാത്രിക്ക് ശേഷമോ നാളെ പുലർച്ചെയും രാവിലെയുമായോ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. നാളെയും കേരളത്തിൽ സാമാന്യം പരക്കെ തന്നെ മഴ ലഭിക്കും. എന്നാൽ ഇന്നത്തെ തീവ്രതയിൽനിന്നും കുറവ് വന്നേക്കാം. രാവിലെസമയങ്ങളിലെല്ലാം മഴ സാധ്യത ഉണ്ടെന്നതിനാൽ അതിനനുസരിച്ചു ജോലികൾ ക്രമീകരിക്കുക. ബുധനാഴ്ച മഴയുടെ വിതരണത്തിൽ കുറവ് വരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

മ്യാന്മാറിന് മുകളിലുള്ള ന്യുനമർദ്ദവും ഫിലിപ്പീൻസ് തീരത്തുള്ള ചുഴലികാറ്റിന്റെ ശക്തി വർധിച്ചതും ആണ്‌ കേരളത്തിൽ മഴ വ്യാപകമാകാൻ കാരണമായത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും

English Summary: Weather Report Friday August 26, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds