<
  1. News

സഹകരണ മേഖലയിൽ സംരംഭം തുടങ്ങാൻ കേന്ദ്ര സർക്കാർ സബ്‌സിഡി

സഹകരണസംഘങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നരേന്ദര്‍ സിംഗ് തോമര്‍ പറഞ്ഞു.പുതുതായി ആരംഭിക്കുന്ന പതിനായിരം എഫ് പി ഓ കളുടെ സ്ഥാപനത്തില്‍ സഹകരണ മേഖലയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എന്‍സിഡിസി 1,54,000 കോടി രൂപ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. 1963 ല്‍ 2.36 കോടി രൂപ വിതരണം ചെയ്ത എന്‍സിഡിസി 2019-20 കാലയളവില്‍ ഏകദേശം 28,000 കോടി രൂപ വിതരണം ചെയ്തു. എന്‍സിഡിസി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മാത്രം 1963 മുതല്‍ കണക്കാക്കിയ മൊത്തം ധനസഹായത്തിന്റെ 83% നല്‍കിക്കഴിഞ്ഞു. യുവാക്കൾക്ക് സഹകരണമേഖലയിൽ പങ്കാളിത്തവും ജോലിസാധ്യതയും ഉറപ്പാക്കാൻ ‘സഹകരണ സ്റ്റാർട്ടപ്’ പദ്ധതിയുമായി കേന്ദ്രസർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.സി.ഡി.സി.) വഴിയാണ് ഇത് നടപ്പാക്കുന്നത്.

Arun T
sadsa
Dairy cooperative sector

സഹകരണസംഘങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നരേന്ദര്‍ സിംഗ് തോമര്‍ പറഞ്ഞു.പുതുതായി ആരംഭിക്കുന്ന പതിനായിരം എഫ് പി ഓ കളുടെ സ്ഥാപനത്തില്‍ സഹകരണ മേഖലയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എന്‍സിഡിസി 1,54,000 കോടി രൂപ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. 1963 ല്‍ 2.36 കോടി രൂപ വിതരണം ചെയ്ത എന്‍സിഡിസി 2019-20 കാലയളവില്‍ ഏകദേശം 28,000 കോടി രൂപ വിതരണം ചെയ്തു. എന്‍സിഡിസി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മാത്രം 1963 മുതല്‍ കണക്കാക്കിയ മൊത്തം ധനസഹായത്തിന്റെ 83% നല്‍കിക്കഴിഞ്ഞു.

യുവാക്കൾക്ക് സഹകരണമേഖലയിൽ പങ്കാളിത്തവും ജോലിസാധ്യതയും ഉറപ്പാക്കാൻ ‘സഹകരണ സ്റ്റാർട്ടപ്’ പദ്ധതിയുമായി കേന്ദ്രസർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.സി.ഡി.സി.) വഴിയാണ് ഇത് നടപ്പാക്കുന്നത്.

നൂതന ആശയങ്ങളും വിപണി കീഴടക്കുന്ന കാഴ്ചപ്പാടുമുള്ള യുവാക്കൾക്ക് സ്റ്റാർട്ടപ് തുടങ്ങാം. ഇതിനുള്ള സഹായധനവും 35 ശതമാനംവരെ സബ്‌സിഡിയും നൽകും.

Central Government launches 'Co-operative Startup' scheme to ensure youth participation and employment opportunities in the co-operative sector. It is implemented through the National Co-operative Development Corporation (NCDC).Young people with innovative ideas and a vision to conquer the market can start a startup. Subsidies of up to 35 per cent will be provided for this purpose.

സംസ്ഥാനങ്ങളിലെ സഹകരണനിയമം അനുസരിച്ച് സഹകരണ സംഘങ്ങളായാണ് സ്റ്റാർട്ടപ്പുകൾ രജിസ്റ്റർചെയ്യേണ്ടത്. സ്റ്റാർട്ടപ് തുടങ്ങാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഏതെങ്കിലും സഹകരണ സംഘത്തിനു കീഴിൽ സ്വാശ്രയ ഗ്രൂപ്പ് രൂപവത്കരിച്ച് സ്റ്റാർട്ടപ് ആരംഭിക്കാമെന്നാണ് എൻ.സി.ഡി.സി. നിർദേശിക്കുന്നത്.

എൻ.സി.ഡി.സി., നബാർഡ്, നാഫെഡ്, ട്രൈഫെഡ് എന്നിവയെല്ലാം ഇത്തരം പദ്ധതികൾ ആസൂത്രണംചെയ്തിട്ടുണ്ട്.

‘സഹകാർ മിത്ര’ എന്നപേരിൽ പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കാൻ എൻ.സി.ഡി.സി.യുടെ പദ്ധതിയുണ്ട്.

ഇതിനുപുറമേയാണ് ‘യുവസഹകാർ’ എന്നപേരിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നത്. സഹകരണസംഘങ്ങളുടെ മേൽനോട്ടത്തിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ രൂപവത്കരിച്ച് കർഷക കൂട്ടായ്മകളുണ്ടാക്കാനും എൻ.സി.ഡി.സി. സഹായധനം നൽകുന്നുണ്ട്.

ർഷികാധിഷ്ഠിത സംരംഭങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇത് ജനങ്ങളിലെത്തിക്കാൻ ‘സഹകാർ കോപ്ട്യൂബ്’ എന്ന എൻ.സി.ഡി.സി. യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. മലയാളം ഉൾപ്പെടെ 18 പ്രാദേശിക ഭാഷകളിൽ ഇതിൽ വിവരങ്ങൾ കൈമാറും.

സഹകരണ സംഘങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ താഴെ ഉള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=iA5IXyEuEDw,

https://www.ncdc.in/

സഹകരണസംഘം രൂപീകരിക്കുന്നതിനുള്ള ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ (എന്‍സിഡിസി )ഗൈഡന്‍സ് വീഡിയോ കേന്ദ്ര കൃഷി മന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ പുറത്തിറക്കി .ഹിന്ദി ഉള്‍പ്പെടെ 18 ഭാഷകളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യ ലോകത്തിന്റെ ഭക്ഷ്യ ഫാക്ടറിയായി മാറുകയെന്ന ലക്ഷ്യത്തോടെ വണ്‍ നേഷന്‍ വണ്‍ മാര്‍ക്കറ്റിലേക്കുള്ള നടപടികളാണ് കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍, മൈക്രോ ഫുഡ് എന്റര്‍പ്രൈസസ്, മൂല്യ ശൃംഖലകള്‍, മത്സ്യബന്ധനത്തിനും മൃഗസംരക്ഷണത്തിനുമുള്ള ലോജിസ്റ്റിക്‌സ്, ഔഷധ സസ്യങ്ങള്‍, തേനീച്ച വളര്‍ത്തല്‍,ഓപ്പറേഷന്‍ ഗ്രീന്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാര്യമായ നിയമനിര്‍മ്മാണ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാർത്തകൾ

സഹകരണസംഘം രൂപീകരിക്കുന്നതിനുള്ള എന്‍സിഡിസി ഗൈഡന്‍സ് വീഡിയോ പുറത്തിറക്കി

English Summary: center allows to start start ups in cooperative sector

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds