കോട്ടയം:റബ്ബര് ട്രെയിനിങ് ഇന്സ്റ്റിട്യൂട്ടിന്റെയും റബ്ബറുൽപാദകസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില് 2016-17 മുതല് നടത്തിവരുന്ന ഒരുവര്ഷക്കാലം നീണ്ടുനില്ക്കുന്ന തേനീച്ചപരിപാലനസര്ട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പ്രസ്തുത കോഴ്സ് 2020-21 വര്ഷവും തുടരുന്നതാണ്.The course will continue for the year 2020-21.
തേനീച്ചക്കൃഷിയുടെ വിവിധ ഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗിക പരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി.മീനച്ചില്‍-പാലാക്കാട് (പാലാ), അരിങ്ങട (പുനലൂര്‍), മേക്കപ്പാല (മൂവാറ്റുപുഴ), മാലൂര്‍ (തലശ്ശേരി), ചുണ്ടക്കര, വലിയപറമ്പ എലേറ്റില്‍ (കോഴിക്കോട്), ചോയ്യംകോട്, ഗോക്കടവ്(കാഞ്ഞങ്ങാട്) മുള്ളേരിയ, മൂളിയാര്‍ (കാസര്‍ഗോഡ്),കരുനെച്ചി (നിലമ്പുര്‍), ചിറ്റാര്‍ (പത്തനംതിട്ട), കാര്‍മല്‍ (ചങ്ങനാേേശ്ശരി), വെള്ള്യാമറ്റം (തൊടുപുഴ) എന്നീ റബ്ബര്‍ ഉത്്്പാദകസംഘങ്ങളിലാണ് പരിശീലനം നടത്തിവരുന്നത്. കൂടുതല്‍ വിവരങ്ങൾക്ക് അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് ഓഫീസുമായോ താഴെപ്പറയുന്ന ഫോണ്‍നമ്പറിലോ ബന്ധപ്പെടുക. ഫോണ്‍: 9447662264, 9447048502.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദേശീയ കൃഷി വികസന ബോര്‍ഡ് ഗുജറാത്തിലെ ആനന്ദില്‍ ലോകോത്തര സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഹണി ടെസ്റ്റിംഗ് ലാബ് ആരംഭിച്ചു
Share your comments