<
  1. News

കരപ്പുറത്ത് ആദ്യമായി ബസ്മതി അരി വിളയിച്ച ചെല്ലപ്പൻ ചേട്ടൻ ഇന്ന് പൂവൻ വാഴക്കൃഷിയിൽ

കഞ്ഞിക്കുഴി : പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യപ്പഞ്ചേരിയിൽ താമസിക്കുന്ന എസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് എസ് ചെല്ലപ്പന്റെ ഒന്നര ഏക്കർസ്ഥലത്തെ പ്രധാന കൃഷി പൂവൻ വാഴകളാണ് .

K B Bainda
ചെറുവാരണത്തെ ചെല്ലപ്പന്റെ തോട്ടത്തിലെ വാഴകൃഷി വിളവെടുപ്പ് എസ് രാധാകൃഷ്ണൻ നിർവഹിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. എം സന്തോഷ്‌കുമാർ, കർഷകൻ ചെല്ലപ്പൻ എന്നിവർ സമീപം.
ചെറുവാരണത്തെ ചെല്ലപ്പന്റെ തോട്ടത്തിലെ വാഴകൃഷി വിളവെടുപ്പ് എസ് രാധാകൃഷ്ണൻ നിർവഹിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ, കർഷകൻ ചെല്ലപ്പൻ എന്നിവർ സമീപം.

കഞ്ഞിക്കുഴി : പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യപ്പഞ്ചേരിയിൽ താമസിക്കുന്ന എസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് എസ് ചെല്ലപ്പന്റെ ഒന്നര ഏക്കർസ്ഥലത്തെ പ്രധാന കൃഷി പൂവൻ വാഴകളാണ് .

ഇവിടെ വിളഞ്ഞവാഴക്കുലകളുടെ വിളവെടുപ്പ് കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ നിർവഹിച്ചു.

കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എം സന്തോഷ്‌കുമാർ , ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ കെ നടേശൻ, സുഗുണൻ എന്നിവർ പങ്കെടുത്തു.

കയർ ഫാക്ടറി മേഖലയിലായിരുന്നു ആദ്യം തൊഴിൽ. പിന്നീട് കാർഷിക വൃത്തിയിലേക്ക് മാറുകയായിരുന്നു. പിന്നീട് കരപ്പുറത്തെ പാടത്ത് ആദ്യം ബസ്മതി നെൽവിത്ത് വിളയിച്ചതും ചെല്ലപ്പനായിരുന്നു. His first occupation was in the coir factory sector. Later it was converted to agriculture sector. Chellappan was the first to cultivate basmati paddy seeds in the Karappuram field.

ചെല്ലപ്പൻചേട്ടന്റെ പൂവൻ വാഴക്കൃഷി രീതി.

പരമ്പരാഗതമായ രീതിയിൽ ചെയ്ത വാഴക്കൃഷിയിൽ നിന്ന് ലഭിച്ച വാഴക്കന്നുകളാണ് നടുന്നത്.വളർച്ചയനുസരിച്ച് ഓരോ മാസവും, മണ്ണെണ്ണ തുണിയിൽ മുക്കി ആ തുണി ഒരു കമ്പിൽ വച്ച് കെട്ടി അതുകൊണ്ടു വാഴയുടെ വിവിധ ഭാഗങ്ങളിൽ തേച്ചു കൊടുക്കും.ഇത് വാഴയെ ഏറെ ബാധിക്കുന്ന ചെല്ലിയെ തുരത്താൻ വളരെ നല്ലതാണെന്നു സ്വന്തമനുഭവത്തിൽ നിന്ന് പറയുന്നു.

ചാണകവും കോഴിവളവുമായിരുന്നു അടിവളം മൂപ്പെത്തുന്ന കുല അടുത്ത പ്രാദേശിക മാർക്കറ്റിലായിരുന്നു വിറ്റിരുന്നത്. എഴുപത്തെട്ടുകാരനായ ചെല്ലപ്പൻചേട്ടൻ കർഷക സംഘം ചെറുവാരണം മേഖലാ പ്രസിഡന്റും ചെറുവാരണം സഹകരണ സംഘം പ്രസിഡന്റുമാണ് .

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പലചരക്കു കടകളില്‍ നിന്ന് വാങ്ങുന്ന വെളുത്തുള്ളി ഉപയോഗിച്ച് കൃഷിചെയ്യാം

English Summary: Chellappan Chettan, who grew basmati rice for the first time in Karappuram, is now in Poovan banana cultivation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds