തൃശ്ശൂർ പൊന്നാനി കോൾ മേഖലയിൽ പ്രളയ കാലത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും കൃഷി രീതി കൂടുതൽ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനും കേരളത്തിൻറെ ഭക്ഷ്യസുരക്ഷയ്ക്ക്
കൈത്താങ്ങ് ആക്കുന്നതിനു വേണ്ടി റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ 298 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഡിസംബർ 31 ഉച്ചതിരിഞ്ഞ് ഓൺലൈനായി നിർവഹിക്കുന്നു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ വി. എസ് സുനിൽകുമാർ അധ്യക്ഷനായിരിക്കും. കോൾ നിലങ്ങളിലെ പ്രധാന ചാലുകളിലെ ചെളിയും മണ്ണും നീക്കി ബണ്ടുകൾ ശക്തിപ്പെടുത്തുക, എൻജിൻ തറകളും പമ്പ് ഹൗസുകളും നിർമ്മിക്കുക.
കോൾ നിലങ്ങളിലെ ഉൾ ചാലുകളിലെ ആഴവും വീതിയും കൂടുന്നതിനൊപ്പം ഫാം റോഡുകൾ നിർമ്മിക്കുക, കൂടുതൽ കാര്യക്ഷമമായ സബ് മേഴ്സിബിൾ പമ്പുകൾ സ്ഥാപിക്കുക, ട്രാക്ടറുകളും അനുബന്ധങ്ങളും വിതരണം ചെയ്യുക, ജിഐഎസ് മാപ്പിങ്ങും ജിയോ ടാഗിംഗ് നടത്തുക എന്നി പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്.
ചടങ്ങിൽ കാർഷികോൽപാദന കമ്മീഷണർ ഇഷിതോ റോയ് ഐ.എ.എസ് സ്വാഗതവും കൃഷി വകുപ്പ് സെക്രട്ടറി ഡോക്ടർ രത്തൻ. യു.ഖേൽക്കർ പദ്ധതി വിശദീകരണവും കൃഷി വകുപ്പ് ഡയറക്ടർ ഡോക്ടർ കെ. വാസുകി നന്ദിയും അറിയിക്കുന്നതാണ്.
Share your comments