<
  1. News

സംസ്ഥാന കർഷകദിനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ജില്ലാതലങ്ങളിലും കർഷകദിനം ആചരിച്ചു.

സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റേയും ലോഞ്ചിഗും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് കാർഷിക വളർച്ചാനിരക്ക് ഉയർന്നതായും നെല്ലുൽപാദനത്തിലും പച്ചക്കറി ഉൽപ്പാദനത്തിലും വർദ്ധനവുണ്ടായതായും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക പെൻഷൻ 1300 രൂപയാക്കി വർദ്ധിപ്പിച്ചു. തൃശൂർ ജില്ല ആസ്ഥാനമായി കർഷകക്ഷേമ ബോർഡ് അടുത്ത ആഴ്ച നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നെൽകൃഷി സബ്‌സിഡിക്ക് പുറമേ ഒരു ഹെക്ടറിന് 2000 രൂപ റോയൽറ്റിയായും കൃഷി വകുപ്പ് നൽകും. കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിക്കാതിരിക്കാൻ കേരള കാർഷിക സർവകലാശാലയും പ്ലാനിങ്ങ് ബോർഡും കൃഷി വകുപ്പും സംയുക്തമായി 5 അഗ്രോ ഇക്കോളജിക്കൽ സോണുകളായി സംസ്ഥാനത്തെ തരംതിരിക്കും. ഇതിനു കീഴിൽ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളും ആക്കി കൃഷിയെ പുന:സ്ഥാപിക്കും. ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളിലൂടെ കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി താഴെ തട്ടിലുളള കൃഷികാർക്ക് സംവദിക്കാനുളള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

K B Bainda
കർഷക ദിനം ഉദ്‌ഘാടനം  ; ഖ്യമന്ത്രി പിണറായി വിജയൻ
കർഷക ദിനം ഉദ്‌ഘാടനം ; ഖ്യമന്ത്രി പിണറായി വിജയൻ


സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്തും. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കി വരുന്നു. സുഭിക്ഷ കേരളം പദ്ധതിക്ക് 3600 കോടി രൂപ മാറ്റിവെച്ചതായും ഇതിൽ 1450 കോടി രൂപ കൃഷിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സംസ്ഥാനത്ത് ആയിരത്തിലധികം മഴമറകൾ പൂർത്തിയാക്കി. ചെറുപ്പക്കാരും പ്രവാസികളും കൃഷിക്കിറങ്ങിയതിനാൽ തരിശ് ഭൂമി കുറഞ്ഞുവരുന്നു. ഓരോ വാർഡിലും തരിശ്ഭൂമി കൃഷിയോഗ്യമാകുന്നു. കോവിഡ് കാലത്ത് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ നെൽകൃഷി, പഴം, പച്ചക്കറി, ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗ ഉത്പാദനം എന്നിവ ഗണ്യമായി വർദ്ധിച്ചു. ജനപ്രതിധികളുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ വീടുകളിലും കന്നുകാലികളെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ വാങ്ങാനുളള സാഹചര്യം ഒരുക്കും. പാൽ ഉൽപ്പാദനത്തിൽ 85% സ്വയംപര്യാപ്തത കൈവരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

കർഷക ദിനം ഉദ്‌ഘാടനം ;കൃഷി മന്ത്രി വി എസ് സുനിൽകുമാർ
കർഷക ദിനം ഉദ്‌ഘാടനം ;കൃഷി മന്ത്രി വി എസ് സുനിൽകുമാർ

സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റേയും ലോഞ്ചിഗും മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാനത്ത് കാർഷിക വളർച്ചാനിരക്ക് ഉയർന്നതായും നെല്ലുൽപാദനത്തിലും പച്ചക്കറി ഉൽപ്പാദനത്തിലും വർദ്ധനവുണ്ടായതായും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക പെൻഷൻ 1300 രൂപയാക്കി വർദ്ധിപ്പിച്ചു. തൃശൂർ ജില്ല ആസ്ഥാനമായി കർഷകക്ഷേമ ബോർഡ് അടുത്ത ആഴ്ച നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നെൽകൃഷി സബ്‌സിഡിക്ക് പുറമേ ഒരു ഹെക്ടറിന് 2000 രൂപ റോയൽറ്റിയായും കൃഷി വകുപ്പ് നൽകും. കാലാവസ്ഥാ വ്യതിയാനം വിളകളെ ബാധിക്കാതിരിക്കാൻ കേരള കാർഷിക സർവകലാശാലയും പ്ലാനിങ്ങ് ബോർഡും കൃഷി വകുപ്പും സംയുക്തമായി 5 അഗ്രോ ഇക്കോളജിക്കൽ സോണുകളായി സംസ്ഥാനത്തെ തരംതിരിക്കും. ഇതിനു കീഴിൽ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളും ആക്കി കൃഷിയെ പുന:സ്ഥാപിക്കും. ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളിലൂടെ കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി താഴെ തട്ടിലുളള കൃഷികാർക്ക് സംവദിക്കാനുളള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


മലപ്പുറത്ത് പെരിന്തൽമണ്ണ നഗരസഭയിൽ വീടുകളില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ചിങ്ങം ഒന്നിന് കർഷകദിനത്തിൽ തുടക്കമായി. ചിങ്ങം ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള 45 ദിവസത്തിനുള്ളില്‍ ഫലവൃക്ഷതൈകള്‍ വീടുകളില്‍ എത്തിക്കും. . 400 രൂപ വരുന്ന ഒരു സെറ്റിന് 100 രൂപയാണ്. ഗുണഭോക്തൃവിഹിതം. സുഭിക്ഷ കേരളം പദ്ധതിയുടെ കൂടി ഭാഗമായി പദ്ധതി നഗരസഭയിലെ എട്ട് സെന്റ് സ്ഥലം സ്വന്തമായുള്ള 8000 കുടുംബങ്ങള്‍ക്കാണ് ഫലവൃക്ഷത്തെകള്‍ നല്‍കുന്നത്. വീട് കഴിഞ്ഞ് ഫല വൃക്ഷത്തെകള്‍ക്ക് വളരാനുള്ള സ്ഥലം ഉണ്ടാവണം എന്നതിനാലാണ് എട്ട് സെന്റിന് മുകളിലുള്ളവരെ തെരഞ്ഞെടുക്കുന്നത്. മാവ്, പ്ലാവ്, റമ്പുട്ടാന്‍ എന്നിങ്ങനെ മൂന്ന് ഇനം തൈകളാണ് വീടുകളില്‍ നല്‍കുന്നത്.

കർഷക ദിനം ഉത്ഘാടനം
കർഷക ദിനം ഉത്ഘാടനം


പത്തനംതിട്ട ജില്ലാതല കര്‍ഷക ദിനാചരണം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന് കാര്‍ഷിക മേഖലയെ തഴഞ്ഞ് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ നടന്ന ജില്ലാതല കര്‍ഷക ദിനാചരണ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിച്ചു.
കാസർഗോഡ് ജില്ലയിലെ കർഷക ദിനാചരണംറവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.കൃഷിയും കൃഷി അനുബന്ധ മേഖലകളുമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ചോര നീരാക്കി മണ്ണില്‍ അഹോരാത്രം പണിയെടുക്കുന്ന കര്‍ഷകരാണ് നാടിന്റെ രക്ഷകര്‍ത്താക്കളെന്നും റവന്യു മന്ത്രി പറഞ്ഞു. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ച് തുടങ്ങീട്ട് 27 വര്‍ഷം പിന്നിടുകയാണ്. കൃഷിഭവനുകളുടെ രൂപീകരണം കാര്‍ഷിക മേഖലയ്ക്ക് വലിയൊരു ഉണര്‍വ്വായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലാതല കര്‍ഷകദിനാഘോഷം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് കൃഷി വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി്ക്ക് ജില്ലയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തരിശു നിലങ്ങളില്‍ കൃഷിയിറക്കല്‍, കോവിഡ് കാലത്തെ പച്ചക്കറി സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 116 ലക്ഷം രൂപയുടെ വിതരണം, കാലവര്‍ഷക്കെടുതിയുടെ നഷ്ട പരിഹാര കുടിശ്ശിക 935.69 ലക്ഷം രൂപയുടെ വിതരണം തുടങ്ങി കൃഷി വകുപ്പിന്റെ നടപടികള്‍ പ്രോത്സാഹനാര്‍ഹമാണെന്നു എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷി വകുപ്പിന്റെ ജീവനി കൃഷി പദ്ധതിയുമായി കൈകോർത്ത് യുവജന സംഘടനകളും

Agriculture#Keralam#Krishi#Farmer#farmers day 

English Summary: Chief Minister Pinarayi Vijayan celebrated the State Farmers' Day. Farmers' Day was also observed at the district level.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds