കാർഷിക മേഖലയിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും, കർഷകരെ സഹായിക്കുന്നതിന് അനുകൂല നടപടികൾ സ്വീകരിക്കാൻ കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് G20 പ്രതിനിധികൾ അഭിപ്രായപെട്ടതായി കാർഷിക സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. 'കാലാവസ്ഥാ ധനകാര്യമാണ് ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന്. ധനസഹായത്തിന്റെ കാര്യത്തിൽ കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ആവശ്യമാണെന്ന് G20 അംഗങ്ങൾക്ക് തോന്നി, അതിനായി അനുകൂല നടപടികൾ സ്വീകരിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടതായി മനോജ് അഹൂജ പറഞ്ഞു. G20 ആദ്യ അഗ്രികൾച്ചർ ഡെപ്യൂട്ടീ ഉദ്യോഗസ്ഥരുടെ മീറ്റിംഗിന്റെ സമാപന ദിനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ സൗഹൃദ കൃഷിയോ, ഹരിത കൃഷിയോ സ്വീകരിക്കുകയാണെങ്കിൽ കർഷകർക്ക് പ്രോത്സാഹനം നൽകാമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. അതിലൊന്നാണ് കാർബൺ ക്രെഡിറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും, അതതു രാജ്യങ്ങളിലെ കാർഷികമേഖലയിലെ ആഘാതത്തെക്കുറിച്ചുള്ള കർഷകരുടെ അനുഭവവും G20 രാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കുവെച്ചു. ഭക്ഷണ സുരക്ഷയും പോഷകാഹാരവും' എന്ന വിഷയത്തിൽ, 'Zero Hunger' എന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന് (SDG) കൈവരിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായും അദ്ദേഹം പറഞ്ഞു. '2018-ന് ശേഷം ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിച്ചതായി കാണുന്നു, ഇത് ആശങ്കയ്ക്ക് കാരണമാണ്. വിശപ്പ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടതെന്നും, ആശയങ്ങൾ ഏങ്ങനെയാണ് പ്രവർത്തികമാക്കേണ്ടത് എന്നും ചർച്ച ചെയ്തു', എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ അഗ്രികൾച്ചർ ഡെപ്യൂട്ടി മീറ്റിംഗിൽ ചർച്ച ചെയ്ത നാല് മുൻഗണനാ വിഷയങ്ങളിൽ ഒന്ന് കാലാവസ്ഥാ സ്മാർട്ട് കൃഷിയാണെന്നും, കാലാവസ്ഥാ വ്യതിയാനം കൃഷിയിലും അതിന്റെ ഉൽപാദനക്ഷമതയിലും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചും, കൃഷിയെ സംരക്ഷിക്കാനും സുസ്ഥിരമാക്കാനും എങ്ങനെ സഹായിക്കുമെന്ന് ചർച്ച ചെയ്‌തതായി സെക്രട്ടറി പറഞ്ഞു. അപകടസാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം, ഗവേഷണം തുടങ്ങിയ 'കാലാവസ്ഥാ സ്മാർട്ടായ കൃഷി'യിലേക്കുള്ള നടപടികളുക്കുറിച്ച് ചർച്ചയിൽ ഇന്ത്യ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചതായി അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിലെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മൂന്നാമത്തെ മുൻഗണനാ മേഖലയെക്കുറിച്ച്, 'farm to folk' മൂല്യ ശൃംഖല മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായി സെക്രട്ടറി പറഞ്ഞു. ഉൽപ്പാദന കേന്ദ്രീകൃത സമീപനത്തിൽ ഇന്ത്യ ഇതിനകം ശ്രദ്ധ കേന്ദ്രീകരിച്ച് മൂല്യ ശൃംഖലയുടെ സമീപനത്തിലേക്ക് മാറിയിട്ടുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ കൃഷിയുടെ നാലാമത്തെ മുൻഗണനാ മേഖലയെക്കുറിച്ച്, കാർഷിക ഉപദേശങ്ങൾ നൽകുന്നതിനും കൃത്യമായ കൃഷിയിലേക്ക് നീങ്ങുന്നതിനും സഹായിക്കുന്ന അഗ്രിസ്റ്റാക്ക് പദ്ധതിയെക്കുറിച്ച് ഇന്ത്യ പങ്കുവെച്ചതായി, അദ്ദേഹം പറഞ്ഞു. FAO, IFAD, IFPRI തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ നൂറോളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. കൃഷിയുമായി ബന്ധപ്പെട്ട ഭാവി യോഗങ്ങളിൽ 10 രാജ്യങ്ങളെക്കൂടി ക്ഷണിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: 2 ലക്ഷം കാർഷിക വായ്പാ സംഘങ്ങളും, ക്ഷീര- മത്സ്യ സഹകരണ സംഘങ്ങളും സ്ഥാപിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ
Share your comments