ജൂണ് 5 ലോക പരിസ്ഥിതി ദിനമാണ്. ഈ ദിനത്തില് സഹകരണ വകുപ്പ് രണ്ടു പദ്ധതികള് ആരംഭിക്കുന്നു. ഹരിതം സഹകരണം പദ്ധതിയിലുടെ ഫലവൃക്ഷത്തൈകളുടെ നട്ടുപരിപാലനത്തിന്റെ ഭാഗമായി ഒരു ലക്ഷം തെങ്ങിന് തൈകള് നട്ടുപരിപാലിക്കുന്ന പദ്ധതിയും കേരള സര്ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണ നല്കി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില് തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് മാതൃക കൃഷിത്തോട്ടം നിര്മ്മിക്കുന്ന പദ്ധതിക്കുമാണ് തുടക്കം കുറിക്കുന്നത്.
ഓരോ സംഘവും 50 സെന്റില്‍ കുറയാത്ത കൃഷി ഭൂമിയില്‍ കൃഷിത്തോട്ടം ഉണ്ടാക്കണം. 1000 സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കൃഷിത്തോട്ടം നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ ഓരോ സംഘവും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്ത് ഒരു മാതൃക കൃഷിത്തോട്ടം ഒരുക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കും.
പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബാലരാമപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാലരാമപുരം സ്പിന്നിംഗ് മില്‍ കോംപ്ലക്സ് പ്രദേശത്ത് തയാറാക്കിയ കൃഷി ഭൂമിയില്‍ നിര്‍വ്വഹിക്കും.
Department of Cooperation begins 2 projects on World Environment day , 2020 June 5. As part of 'Haritham Sahakaranam', Cooperative societies plant one lakh coconut tree saplings and nurture them properly. The second project which supports Kerala Government's Subhiksha keralam by starting model farms with minimum of 50 cents. 1000 cooperative societies will start the model farms. Kadakampalli Surendran, Minister for Co Operation will inaugurate the projects on 5th June at Balaramapuram Spinning Mill complex.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോക പരിസ്ഥിതി ദിനാചരണം
Share your comments