കേരളം സഹകരണ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡും ഇ -കൊമേഴ്സ് വിപണിയും ഒരുക്കി നൽകുന്നു. സഹകരണ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് ബ്രാൻഡിംഗ് ഒരുക്കുവാൻ സന്നദ്ധത കാണിച്ച എട്ടു സ്ഥാപനങ്ങളെയാണ് പ്രാഥമിക പരിശോധനയിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പദ്ധതി അവതരണം കഴിഞ്ഞതിനുശേഷം മാത്രമേ അന്തിമ അനുമതി നൽകുകയുള്ളൂ. സംസ്ഥാനമൊട്ടാകെ കേപ് മാർട്ട് എന്നപേരിൽ സഹകരണ വിപണന ശൃംഖല തുടങ്ങുകയാണ് ലക്ഷ്യം.
ഈ പദ്ധതി ലക്ഷ്യം വെക്കുന്നത് മാർക്കറ്റ് കൺസ്യൂമർ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്. ഇതുകൂടാതെ വായ്പാ മേഖലയിൽ മാത്രം തിളങ്ങുന്ന സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഗ്രാമ- നഗര ഭേദമന്യേ എല്ലായിടത്തും വിപണി കണ്ടെത്തുക എന്നതുമാണ്. ഏകീകൃത ബ്രാൻഡും വിപണന ശൃംഖലയും ഒരുങ്ങിയാൽ സഹകരണ സംഘങ്ങളുടെ 172 പരം ഉൽപ്പന്നങ്ങൾ എവിടെയും ലഭ്യമാകും. ഡിസംബർ ആദ്യത്തോടെ വിപണന ശൃംഖല ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം
Share your comments