മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ കൃഷിയിലും കാർഷിക കയറ്റുമതിയിലും വർധന. ഈ വർഷം മാർച്ച്- ജൂണ് കാലയളവിൽ കാർഷികോത്പന്ന കയറ്റുമതി 23.24 ശതമാനം വർധിച്ച് 25,553 കോടി രൂപയായതായി കേന്ദ്രകൃഷി മന്ത്രാലയം അറിയിച്ചു.During March-June this year, exports of agricultural products increased by 23.24 per cent to Rs 25,553 crore, according to the Ministry of Agriculture. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കാർഷിക കയറ്റുമതി 20,734.8 കോടി രൂപയുടേതായിരുന്നു.
2017- 18 കാലയളവിനെ അപേക്ഷിച്ച് 2018-19ൽ കാർഷികകയറ്റുമതി, ഇറക്കുമതിയേക്കാൾ കൂടുകയും അതുവഴി രാജ്യത്തിനു കാർഷിക വ്യാപാരമിച്ചം നേടാനും സാധിച്ചിരുന്നു. രാജ്യത്തുനിന്നുള്ള കാർഷികോത്പന്ന കയറ്റുമതി വർധിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൃഷി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം തന്നെ മൺസൂണിന്റെ മികച്ച സാഹചര്യം ഇന്ത്യൻ കർഷകരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതൽ കൃഷി ചെയ്യാൻ സഹായിച്ചതായി കാർഷിക മന്ത്രാലയം അറിയിച്ചു. നെല്ല്, ധാന്യം, പരുത്തി, സോയാബീൻ വിളകളുടെ കൃഷിയിൽ മുൻ വർഷത്തെക്കാൾ വർധനവുളളതായി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വേനൽക്കാല വിളകളിൽ ഓരോന്നിലും കൃഷി കൂടുതൽ ഏക്കറുകളിലേക്ക് വ്യാപിച്ചു. ലോകത്തെ പ്രമുഖ കാർഷികോൽപ്പാദക രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ ഉൽപ്പാദന വർധനവിന് ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്റെ പ്രധാന ഭക്ഷ്യവിളയായ നെല്ല് നട്ടുപിടിപ്പിച്ച വിസ്തീർണ്ണം 26.7 ദശലക്ഷം ഹെക്ടറാണ്, കഴിഞ്ഞ വർഷം ഇത് 22.4 ദശലക്ഷം ഹെക്ടറായിരുന്നു. എണ്ണ വിത്ത് നടീൽ 17.5 ദശലക്ഷം ഹെക്ടറിലേക്ക് എത്തി, പോയ വർഷം ഇത് 15 ദശലക്ഷം ഹെക്ടറായിരുന്നു. പ്രധാന വേനൽക്കാല എണ്ണക്കുരു വിളയായ സോയാബീൻ വിതയ്ക്കുന്നത് 11.8 ദശലക്ഷം ഹെക്ടറിലാണ്. 10.8 ദശലക്ഷം ഹെക്ടറിൽ നിന്നാണ് ഈ വർഷം വർധനയുണ്ടായത്. സോയാബീൻ വിളവെടുപ്പ് കുറഞ്ഞത് 15% വരെ ഉയരാൻ ഇത് കാരണമാകുമെന്നാണ് കണക്കാക്കുന്നത്. കരിമ്പ് നടീൽ 5.2 ദശലക്ഷം ഹെക്ടറിലേക്ക് നേരിയ തോതിൽ ഉയരുകയും ചെയ്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ്-19: കേരളത്തിലെ ചെമ്മീന്‍ കൃഷിക്ക് 308 കോടിയുടെ നഷ്ടം
Share your comments