കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ, രാജ്യത്ത് ഏപ്രില്‍ മാസത്തില്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ടത് 73.5 ലക്ഷം തൊഴിലാളികള്‍ക്കായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്ക് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്.
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ആഭ്യന്തര വസ്ത്രി നിര്‍മാണ മേഖലയേയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കണക്കിനാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കിൽ വന്‍ പിരിച്ചുവിടലുകള്‍ മേഖലയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക് ഡൗണുകള്‍ ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്നത് സത്യം തന്നെ. എന്നാല്‍ പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
വ്യാപാര മേഖല അവശ്യവസ്തുക്കളുടെ വില്‍പനയല്ലാതെ മറ്റൊന്നും ലോക്ക് ഡൗണ്‍ കാലത്ത് നടക്കില്ല. അതുകൊണ്ട് തന്നെ ഇത് ഏറ്റവും രൂക്ഷമായി ബാധിക്കുക വസ്ത്ര വ്യാപാര മേഖലയേയും വസ്ത്ര നിര്‍മാണ മേഖലയേയും ആയിരിക്കും എന്നാണ് വിലയിരുത്തല്‍.
ജോലിക്കാരെ ഒഴിവാക്കാന്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ഓര്‍ഡറുകളില്‍ വലിയ കുറവ് വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് വസ്ത്രനിര്‍മാതാക്കള്‍.
25 ശതമാനം വെട്ടിക്കുറയ്ക്കും ക്ലോത്തിഭ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. 77 ശതമാനത്തോളം വരുന്ന ആഭ്യന്തര വസ്ത്രി നിര്‍മാതാക്കള്‍ 25 ശതമാനം ജീവനക്കാരെ കുറക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. മെയ് ആദ്യവാരത്തില്‍ ആയിരുന്നു സര്‍വ്വേ സംഘടിപ്പിച്ചത്.
ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നു ഇപ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം ഓര്‍ഡറുകള്‍സ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് വസ്ത്ര നിര്‍മാതാക്കള്‍ പറയുന്നത്. 72 ശതമാനത്തോളം നിര്‍മാതാക്കളുടേയും സ്ഥിതി ഇത് തന്നെയാണ്. എന്തായാലും ദീപാവലിയോടെ വിപണി തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് വസ്ത്രനിര്‍മാതാക്കള്‍.
കേരളത്തിലെ സ്ഥിതി കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വസ്ത്രവ്യാപാര മേഖല ഏറ്റവും അധികം പ്രതീക്ഷയര്‍പ്പിക്കുന്ന ഈദുല്‍ ഫിത്വര്‍ ഇത്തവണ ലോക്ക് ഡൗണില്‍ ആയിരിക്കുകയാണ്. സാധാരണ ഗതിയില്‍ കേരളത്തില്‍ നിന്ന് വന്‍ ഓര്‍ഡറുകള്‍ ഉണ്ടാകേണ്ടതാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ അത് ഇല്ലാതായി.
ഏറ്റവും ഒടുവില്‍ തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈദുല്‍ ഫിത്വര്‍ വിപണി സജീവമാകേണ്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്‌നാടും.
കര്‍ണാടകത്തിലും ഇതിനകം തന്നെ ലോക്ക് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.
Share your comments