ആലപ്പുഴ: നെൽകൃഷി ചെയ്യാവുന്ന വയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും, കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന വയലുടമകൾക്ക് റോയൽറ്റി നൽകുന്ന സർക്കാർ പദ്ധതിയിലേക്ക് അപേക്ഷകൾ ലഭിച്ചുതുടങ്ങി. ജില്ലയിൽ ഇതുവരെ പതിനായിരത്തോളം വയലുടമകളാണ് ഓൺലൈൻ വഴി അപേക്ഷിച്ചത്. ഹെക്ടറിന് ഓരോ വർഷവും 2000 രൂപയാണ് റോയൽറ്റി. The royalty is Rs. 2000 per hectare every year.
2020 - 21 ബഡ്ജറ്റിൽ നെൽകൃഷി വികസനത്തിന് 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ് നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകർക്ക് സഹായം ലഭിക്കില്ല. ആധാറിനും ബാങ്ക് രേഖകൾക്കുമൊപ്പം കൃഷി ഭൂമിയുടെ (നിലം) കരമടച്ച രസീതും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അതിനാൽ കൃഷിഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാനാവൂ. www.aims.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുന്ന റോയൽറ്റി അപേക്ഷകളുടെ അടിസ്ഥാനത്തിൽ നെൽവയലുകളുടെ ഭൗതിക പരിശോധന കൃഷിവകുപ്പ് അധികൃതർ നടത്തും.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയറ്റിക്ക് അർഹരാണ്. നെൽവയലിൽ ഇടവിളകൃഷിയായി പച്ചക്കറികൾ, പയർ വർഗങ്ങൾ, എള്ള്, നിലക്കടല തുടങ്ങി മണ്ണിന്റെ സ്വഭാവത്തിൽ വ്യതിയാനം വരുത്താത്ത കൃഷികൾ ചെയ്യുന്ന നിലം ഉടമകളും റോയൽറ്റിക്ക് അർഹരാണ്. തരിശിട്ടിരിക്കുന്ന വയൽ പാട്ടത്തിന് നൽകി കൃഷി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, ഉടമകൾക്ക് റോയൽറ്റിക്ക് അപേക്ഷിക്കാം. എന്നാൽ ഇതേ ഭൂമി തുടർച്ചയായി മൂന്നുവർഷം തരിശിട്ടാൽ റോയൽറ്റി അർഹത നഷ്ടമാകും.
അതേ സമയം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്ക് ഇൗ തുക ലഭിക്കാത്തത് കുട്ടനാട്ടിലെ കർഷകരെ നിരാശയിലാക്കിയിട്ടുണ്ട്. ജില്ലയിൽ 80 ശതമാനത്തോളം പേരും പാട്ടകൃഷി നടത്തുന്നവരാണ്.38000 ഏക്കറാണ് ജില്ലയിലെ കൃഷി നിലം. ഇതിൽ 28,000ഏക്കറിൽ ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വയൽ സംരക്ഷിച്ച കർഷകന് 'റോയൽറ്റി പ്രഖ്യാപിച്ച് സർക്കാർ ആദരവ്. കൃഷിയിറക്കിയില്ലെങ്കിലും പണം നൽകും
#Paddy#Kerala#Royalty#Krishi#Agriculture#Krishijagran
Share your comments