ഓഗസ്റ്റ് 9 ന് ശേഷം കേരളത്തിൽ കാലവർഷം കൂടുതൽ സജീവമാകും
കേരളത്തിൽ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ഇടനാട് കിഴക്കൻ മേഖലകളിൽ ഇന്നലെ കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. ഓഗസ്റ്റ് 9 ന് ശേഷം കേരളത്തിൽ കാലവർഷം കൂടുതൽ സജീവമാകും. നിലവിലെ അന്തരീക്ഷ സ്ഥിതിക്ക് കാരണം മധ്യപ്രദേശിന് മുകളിൽ ഉണ്ടായ ന്യൂനമർദ്ദം കേരള തീരത്തേക്ക് കടന്നുവന്നതാണ്.
കേരളത്തിൽ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. ഇടനാട്, കിഴക്കൻ മേഖലകളിൽ ഇന്നലെ കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. ഓഗസ്റ്റ് 9 ന് ശേഷം കേരളത്തിൽ കാലവർഷം കൂടുതൽ സജീവമാകും. നിലവിലെ അന്തരീക്ഷ സ്ഥിതിക്ക് കാരണം മധ്യപ്രദേശിന് മുകളിൽ ഉണ്ടായ ന്യൂനമർദ്ദം കേരള തീരത്തേക്ക് കടന്നുവന്നതാണ്.
മധ്യ തെക്കൻ കേരളത്തിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, ആലപ്പുഴ ജില്ലയുടെ വടക്ക് പ്രദേശങ്ങളിലും ഇന്നും നാളെയും നല്ല മഴ തന്നെ പ്രതീക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ ലഭിക്കുന്ന മഴയുടെ തോത് ശരാശരി കുറവായിരിക്കും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
05-08-2021 മുതൽ 09-08-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ
സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഓഗസ്റ്റ് 06 രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
Share your comments