സംസഥാനത്തെ പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് 22-9-2022 ന് നടന്ന സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് തീരുമാനപ്രകാരം “Mission Rabies -Worldwide Veterinary Service” സംഘടനയുമായി ‘Knowledge Partner’എന്ന നിലയിൽ സഹകരിക്കുവാൻ വകുപ്പ് തീരുമാനിക്കുകയുണ്ടായി.
ആയതിന്റെ അടിസ്ഥാനത്തിൽ ആണ് ഗോവയിലും ബാംഗ്ലൂരിലും ലാഭേച്ഛയില്ലാതെ മികച്ച പ്രവർത്തനം കാഴ്ചവച്ച “Mission Rabies -Worldwide Veterinary Service” എന്ന സംഘടനയുമായി മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രി ശ്രീമതി .ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് 3 വർഷത്തെ കരാറിൽ ഏർപ്പെട്ടത്.
2023 സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ വകുപ്പിന്റെ പേവിഷബാധ നിയന്ത്രണ പദ്ധതിയിൽ “Mission Rabies -WVS” ന്റെ ഉപദേശവും സാങ്കേതിക സഹായവും ,തെരുവുനായ വാക്സിനേഷൻ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷനും ഡോഗ് ക്യാച്ചർമാർക്ക് പരിശീലനവും ലഭ്യമാകും. ഇതോടൊപ്പം “Mission Rabies-WVS ” ന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരങ്ങളിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകളുടെ നിരീക്ഷണവും ബോധവൽക്കരണവും സാധ്യമാവും.
ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ .കെ സിന്ധുവും അസിസ്റ്റന്റ് ഡയറക്ടർ ഡോ.റോണി റെയ് ജോണും, “Mission Rabies-WVS ”സംഘടനാ പ്രതിനിധികളായ മിഷൻ റാബീസ് ഡയറക്ടർ (Education ) ഡോ. മുരുകൻ അപ്പുപിള്ള, ഡോ .ഗൗരി യേൽ ,ഡോ. ബാലാജി ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.
Share your comments