<
  1. News

നാല് നായ്ക്കൾക്ക് വേണ്ടിയുള്ള കൂട് പണിയുവാൻ പഞ്ചായത്തിന്റെ അനുമതി വാങ്ങണമോ

നിലവിലുള്ള വീട് പുതുക്കി പണിയണമെങ്കിൽ പഞ്ചായത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ടോ?" പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 235 പ്രകാരം പഞ്ചായത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

Arun T
നായ്ക്കൾ
നായ്ക്കൾ

നിലവിലുള്ള വീട് പുതുക്കി പണിയണമെങ്കിൽ പഞ്ചായത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ടോ?"

പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 235 പ്രകാരം പഞ്ചായത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

"സ്ഥല പരിമിതിമൂലം വീടിന്റെ ഗേറ്റ് റോഡിലേക്ക് തുറന്നു വയ്ക്കുന്ന രീതിയിൽ സ്ഥാപിച്ചാൽ അത് നിയമവിരുദ്ധമാണോ?"

സെക്ഷൻ 235 E പ്രകാരം നിയമവിരുദ്ധമാണ്.

"നാല് നായ്ക്കൾക്ക് വേണ്ടിയുള്ള കൂട് പണിയുവാൻ പഞ്ചായത്തിന്റെ അനുമതി വാങ്ങണമോ?"

ആറ് നായകളെവരെ പാർപ്പിക്കുവാനുള്ള കൂട് പണിയുവാൻ അനുമതി വാങ്ങേണ്ടതില്ല.

"വിറകുപുരയ്ക്ക് വേണ്ടി പ്രത്യേക അനുമതി ആവശ്യമുണ്ടോ?"

ആവശ്യമില്ല (Section 67 ബിൽഡിംഗ്‌ റൂൾസ്‌)

"സെക്രെട്ടറിയെയോ, പ്രസിഡന്റിനെയോ, അവർ നിയോഗിച്ച ഉദ്യോഗസ്ഥന്മാരേയോ ഏതെങ്കിലും വ്യക്തിയുടെ സ്ഥലത്ത് പ്രവേശിക്കുമ്പോൾ തടഞ്ഞാൽ നിയമനടപടി ഉണ്ടാകുമോ?"

പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 261 & ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 341 പ്രകാരം അത്തരം നടപടികൾ കുറ്റകരമാണ്.

"മുൻസിപ്പൽ റോഡുകൾക്ക് പേര് നൽകുമ്പോൾ."

കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 379 അനുസരിച്ച് , മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള റോഡുകൾക്ക് മുൻസിപ്പാലിറ്റിക്ക് പേര് നൽകുവാൻ അധികാരമുണ്ട്.

അങ്ങനെ പേര് നൽകുമ്പോൾ വാർഡ് സഭയിൽ ചർച്ചയ്ക്ക് വയ്ക്കേണ്ടതും, അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനം കണക്കിലെടുക്കേണ്ടതുമാകുന്നു.

"മുൻസിപ്പൽ പരിധിയിൽ കെട്ടിടം പണി നടക്കുമ്പോഴോ, പുതുക്കിപണിയുമ്പോഴോ എടുക്കേണ്ട മുൻകരുതൽ എന്താണ്?"

സെക്ഷൻ 377 പ്രകാരം പൊതുജങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തങ്ങൾ നടക്കുമ്പോൾ ആവശ്യമായ വേലിക്കെട്ടുകളും, അപകടങ്ങൾ തടയുവാൻ പര്യാപ്തമായ രീതിയിൽ ഉള്ള വെളിച്ച സംവിധാനങ്ങളും ഉണ്ടായിരിക്കണം.


"മുനിസിപ്പൽ റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ മരം മറിഞ്ഞുവീണാൽ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്?

സെക്ഷൻ 378 പ്രകാരം 12 മണിക്കൂറിനുള്ളിൽ മറിഞ്ഞു വീണ മരം വെട്ടിമാറ്റി റോഡ് ഗതാഗത യോഗ്യമാക്കാൻ ഉള്ള ഉത്തരവാദിത്വം മരത്തിന്റെ ഉടമക്കാണ്. കൂടുതൽ സമയം അനുവദിക്കാൻ മുൻസിപ്പൽ സെക്രട്ടറിക്ക് അപേക്ഷക്കുക

English Summary: Did the dog cage need oermission from panchayath

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds