
കാലപ്പഴക്കം കൊണ്ട് മൂല്യമേറിയ വസ്തുക്കള്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ നേടിയവരെ പറ്റി നാം പലപ്പോഴായി കേട്ടിട്ടുണ്ടാകും.
വെബ്‌സൈറ്റിലൂടെ അത്തരം വസ്തുക്കള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി നിങ്ങള്‍ക്കും പണം സമ്പാദിക്കുവാന്‍ സാധിക്കും. കാലപ്പഴക്കം ചെല്ലുംതോറും വസ്തുക്കള്‍ പുരാവസ്തു ഗണത്തില്‍ ഉള്‍പ്പെടുകയും അവയുടെ മൂല്യം വര്‍ധിക്കുകയും ചെയ്യും. അത്തരം വസ്തുക്കളെ വലിയ തുക കൊടുത്ത് വാങ്ങിക്കുവാന്‍ തയ്യാറുള്ളവരും നമുക്ക് ചുറ്റിലുമുണ്ട്.
ഏതു തരം കോയിനാണ് ഇതിനാവശ്യം
ഇവിടെ പറയുവാന്‍ പോകുന്നത് ഒരു 1 രൂപാ കോയിന്‍ നല്‍കിയാല്‍ അതിന് പകരമായി നിങ്ങള്‍ക്ക് 25 ലക്ഷം രൂപ ലഭിക്കുന്ന കാര്യത്തെപ്പറ്റിയാണ്. എന്നാല്‍ ഈ 1 രൂപാ നാണയം അങ്ങനെ ഏതെങ്കിലും 1 രൂപാ നാണയമായാല്‍ പോരാ. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. ചുരുങ്ങിയത് 100 വര്‍ഷത്തെ പഴക്കമെങ്കിലും 1 രൂപാ നാണയത്തിന് ഉണ്ടായിരിക്കേണം. ഏറ്റവും കൗതുകകരമായ കാര്യമെന്താണെന്ന് വച്ചാല്‍ നിങ്ങളുടെ പക്കല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്നിലധികം നാണയങ്ങള്‍ ഉണ്ടെങ്കില്‍ അത്രയധികം ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത്
നിങ്ങളുടെ പക്കല്‍ അത്തരത്തില്‍ ഉള്ള ഒരു 1 രൂപാ നാണയം ഉണ്ടെങ്കില്‍ ഇന്‍ഡ്യമാര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ Indiamart.com സന്ദര്‍ശിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതിന് ശേഷം നിങ്ങള്‍ക്ക് ഉത്പ്പന്നങ്ങള്‍ പരിശോധിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യാം. അതേ മാതൃകയില്‍ ക്വിക്കര്‍ ആപ്പില്‍ 1862 കാലഘട്ടത്തിലെ ക്യൂന്‍ വിക്ടോറിയ കോയിനുകൾക്കും ആവശ്യക്കാരുണ്ട്. 1.5 ലക്ഷം രൂപ വരെയാണ് ഈ വെബ്‌സൈറ്റില്‍ അത്തരം നാണയങ്ങള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
പഴയ നാണയങ്ങളും നോട്ടുകളും ശേഖരക്കുന്ന വ്യക്തിയാണ് നിങ്ങള്‍ ഉടന്‍ വില്‍പ്പന ആരംഭിച്ചോളൂ. ലക്ഷങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
Share your comments