<
  1. News

ലാപ്ടോപ്പും ഇന്റ‍ർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ നിങ്ങൾക്കും വീട്ടിലിരുന്ന് പണം സമ്പാദിക്കാം

ഈ ലോക്ക് ഡൗൺ സമയത്ത് ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വീട്ടിലിരുന്നുകൊണ്ട് നിങ്ങൾക്കും പണം സമ്പാദിക്കാം. നന്നായി എഴുതുന്നവർക്കും സംസാരിക്കുന്നവർക്കും വരയ്ക്കുന്നവർക്കുമൊക്കെ ഓൺലൈനിലൂടെ മികച്ച വരുമാനം നേടാനാകും. അതും മുതൽ മുടക്കൊന്നും തന്നെ ഇല്ലാതെ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കാനുള്ള അവസരവും ഇന്നുണ്ട്.

Meera Sandeep
You can also earn money if you have a laptop & an internet connection
You can also earn money if you have a laptop & an internet connection

ഈ ലോക്ക് ഡൗൺ സമയത്ത് ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വീട്ടിലിരുന്നു കൊണ്ട് നിങ്ങൾക്കും പണം സമ്പാദിക്കാം.  

നന്നായി എഴുതുന്നവർക്കും സംസാരിക്കുന്നവർക്കും വരയ്ക്കുന്നവർക്കുമൊക്കെ ഓൺലൈനിലൂടെ മികച്ച വരുമാനം നേടാനാകും. അതും മുതൽ മുടക്കൊന്നും തന്നെ ഇല്ലാതെ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കാനുള്ള അവസരവും ഇന്നുണ്ട്.

മികച്ച വരുമാനത്തിന് ഫ്രീലാൻസ്

വീട്ടിൽ വെറുതെ ഇരിക്കുന്നവർക്ക് ഫ്രീലാൻസറായി ജോലി ചെയ്യാം. എഴുത്തും വരയും കൈമുതാലായുള്ളവർക്ക് കോപ്പിറൈറ്റിങ്, ട്രാൻസ്‍ലേഷൻ, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഫ്രീലാൻസ് വർക്കുകൾ ചെയ്യാം. ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കിൽ മാർക്കറ്റിങ് വിഭാഗത്തിലും ഫ്രീലാൻസർക്ക് നല്ല ഡിമാൻഡ് ആണ്. എളുപ്പത്തിൽ പണമുണ്ടാകാനുള്ള മികച്ച മാർഗമാണിത്.

വീട്ടിലിരുന്നുകൊണ്ട് തന്നെ ഈ ജോലികൾ ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. വീട്ടമ്മമാർ, വിദ്യാർഥികൾ എന്നിവർക്ക് സ്വന്തമായി വരുമാനം മാർഗം കണ്ടെത്താൻ ഇതു വഴി സാധിക്കും. ജോലി അന്വേഷിച്ച് നടക്കുന്നവർക്കും പാർടൈം ജോലി നോക്കുന്നവർക്ക് ഫ്രീലാൻസ് മികച്ച ഓപ്ഷനാണ്. ചെയ്ത ജോലിക്ക് മണിക്കൂറിലോ അല്ലെങ്കിൽ നിശ്ചിത അടിസ്ഥാനത്തിലോ ആണ് പണം ലഭിക്കുക. ജോലിയുടെ തരത്തെയും നൈപുണ്യ നിലയെയും ആശ്രയിച്ചാണ് ശമ്പളം നിശ്ചയിക്കുക.

ബ്ലോഗിങ് / വ്ലോഗിങ്

താൽപര്യമുള്ള വിഷയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവർക്കും എഴുതുന്നവർക്കും നല്ല വരുമാനം നേടി തരുന്നവയാണ് ബ്ലോഗിങ്ങും വ്ലോഗിങ്ങും. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാതിനാൽ‌ യുവാക്കൾക്കിടയിൽ ബ്ലോഗിങ്ങിന് വലിയ ഡിമാൻഡ് ആണ്. യുട്യൂബ് ആണ് മിക്കയാളുകളും ബ്ലോഗിങ്ങിനായി തിരഞ്ഞെടുക്കുന്ന പ്ലാറ്റ്ഫോം.

ഇതുവഴി ഗൂഗിൾ ആഡ് സെൻസ് വഴിയുള്ള പരസ്യ പ്ലെയ്‌സ്‌മെന്റുകളും മറ്റുള്ളവരുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയുള്ള (അഫിലിയേറ്റ് മാർക്കറ്റിങ്) പേയ്മന്റുകളും ലഭിക്കും. നല്ലൊരു ബ്ലോഗറിന് പ്രതിമാസം 20,00 മുതൽ 30,000 രൂപവരെ സമ്പാദിക്കാനാകും. മുൻനിര ഇന്ത്യൻ ബ്ലോഗറായ അമിത് അഗർവാൾ പ്രതിമാസം 44.4 ലക്ഷം രൂപയാണ് യുട്യൂബിലുടെ സമ്പാദിക്കുന്നത്.

ആമസോൺ അസോസിയേറ്റ്സ് ഓൺ‌ലൈൻ

ബ്ലോഗിങ്ങിൽ അഫിലിയേറ്റ് മാർക്കറ്റിങ്ങിലൂടെ പണം സമ്പാദിക്കുന്നത് പോലെ ആമസോൺ ലിങ്കുകൾ ഉപയോഗിച്ചും കമ്മീഷൻ നേടാനാകും. വെബ്‌സൈറ്റിലോ ബ്ലോഗിലോ ആഡ് ചെയ്യുന്ന ആമസോൺ ലിങ്ക് വഴി ഉപയോക്താക്കൾ സാധനങ്ങൾ വാങ്ങിയാൽ കമ്മീൽഷനായി നിങ്ങൾക്ക് റഫറൽ ഫീസ് ലഭിക്കും. ഇതൊരു അനുബന്ധ മാർക്കറ്റിങ് പ്രോഗ്രാം ആണ്. എളുപ്പത്തിൽ സൗജന്യമായി ആർക്കും ആമസോൺ അസോസിയേറ്റ്സ് ഉപയോഗിച്ച് പണം നേടാനാകും. ഉത്പന്നത്തിന്റെ 10 ശതമാനം വരെയാണ് കമ്മീഷനായി ലഭിക്കുക.

ഓൺലൈൻ സർവേകൾ

കൗമാരക്കാർക്ക് പണം സമ്പാദിക്കാനുള്ള എളുപ്പവഴികളിൽ ഒന്നാണ് ഓൺലൈൻ സർവേകൾ. കമ്പനികൾ ഏൽപ്പിക്കുന്ന വിഷയത്തെക്കുറിച്ച് സർവേകൾ തയ്യാറാക്കി സമർപ്പിക്കുന്നതിലൂടെയാണ് പണം സമ്പാദിക്കാനാകുക. ഓൺലൈൻ സർവേകൾ സംഘടിപ്പിക്കുന്ന നിരവധി സൈറ്റുകൾ ആളുകൾക്കായി സർവേ പൂരിപ്പിച്ച് നൽകാനുള്ള അവസരം നൽകുന്നുണ്ട്. ഇതിലൂടെ കമ്പനികൾ നല്ലൊരു തുക വരുമാനമായും നൽകും. സ്വാഗ്ബക്സ്, ടോളുന, ടെല്ലി പൾസ്, ക്യാഷ്ക്രേറ്റ്, വാല്യുഡ് ഒപിനിയൻസ്, ഒപിനിയൻ ബ്യൂറോ, സ്ട്രീറ്റ്ബീസ് മുതലായവ സർവേ വാഗ്ദാനം ചെയ്യുന്ന സൈറ്റുകളാണ്.

ഈ സൈറ്റുകളിൽ അക്കൗണ്ട് എടുത്ത് സർവേകൾ പൂർപ്പിച്ച് നൽകി പണം സമ്പാദിക്കാവുന്നതാണ്. ചെക്കുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, കാർഡുകൾ എന്നിവ വഴിയോ പണത്തിന്റെ രൂപത്തിലോ റിഡീം ചെയ്യാൻ കഴിയുന്ന പോയിന്റുകളായാണ് ഇതിലൂടെ പണം ലഭിക്കുക. ആഴ്ചയിൽ 1,000 മുതൽ 2,000 രൂപവരെ ഇങ്ങനെ നേടാൻ കഴിയും. 

മികച്ച വരുമാനം നേടുന്നതിന് കുറഞ്ഞത് 8 മുതൽ 10 സൈറ്റുകളിലോ അപ്ലിക്കേഷനുകളിലോ രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്.

English Summary: Do you have a laptop and an internet connection? You can earn a good amount from home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds