കേന്ദ്ര സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഡി.ആർ.ഡി.ഒ പ്രോജക്ട് ഡിഫൻസ് ലബോറട്ടിയിലാണ് ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഡിസംബറിലായിരിക്കും അഭിമുഖം.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഫിസിക്സ്- 4 ഒഴിവുകൾ,
കെമിസ്ട്രി- 3 ഒഴിവുകൾ,
ഇലക്ട്രോണിക്സ് -3 ഒഴിവുകൾ,
മെക്കാനിക്കൽ - 1 ഒഴിവ്
എന്നിങ്ങനെയാണ് ആകെ 11 ഒഴിവുകളാണുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,000 രൂപ ലഭിക്കും. ഇതിന് പുറമെ എച്ച്.ആർ.എ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ
ഫിസിക്സ് - ഡിസംബർ 6,
കെമിസ്ട്രി - ഡിസംബർ 7
ഇലക്ട്രോണിക്സ് - നവംബർ 8,
മെക്കാനിക്കൽ - നവംബർ 9
എന്നിങ്ങനെയാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ.
വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് തീയതികളിൽ Defence Laboratory, Ratanada Palace, Jodhpur-342011(Rajasthan) എന്ന വിലാസത്തിൽ എത്തിച്ചേരുക. രാവിലെ 10 മണിക്കാണ് അഭിമുഖം.
ദക്ഷിണ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Share your comments