1. News

ഡി എന്‍ എ സീക്വന്‍സിങ്ങിന് റബ്ബര്‍ബോര്‍ഡില്‍ സൗകര്യം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം സാങ്കര്‍ ഡി.എന്‍.എ. സീക്വന്‍സിങ് സേവനം ലഭ്യമാക്കുന്നു. ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം. എ.ബി.ഐ. 3500 എക്‌സ്. എല്‍. 24 കാപ്പിലറി ഇലക്ട്രോഫോറെസിസ് സിസ്റ്റം ( ABI 3500 XL 24 Capillary Electrophoresis System) ഉപയോഗിച്ച് കോളം ബെയ്‌സ്ഡ് പ്യൂരിഫൈഡ് പി.സി.ആര്‍. ഉത്പന്നങ്ങളുടെയും (Column-based purified PCR products) പ്ലാസ്മിഡ് ഡി.എന്‍.എ. സാംപിളുകളുുടെയും (plasmid DNA samples) ജനിതകശ്രേണി നിര്‍ണ്ണയം ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവിടെ ലഭ്യമാകുക.

Meera Sandeep
Facility on rubber board for DNA sequencing
Facility on rubber board for DNA sequencing

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം സാങ്കര്‍ ഡി.എന്‍.എ. സീക്വന്‍സിങ് സേവനം ലഭ്യമാക്കുന്നു.  ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍  എന്നിവര്‍ക്കെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം.  എ.ബി.ഐ. 3500 എക്‌സ്. എല്‍. 24 കാപ്പിലറി ഇലക്ട്രോഫോറെസിസ് സിസ്റ്റം (ABI 3500 XL 24 Capillary Electrophoresis System) ഉപയോഗിച്ച്  കോളം ബെയ്‌സ്ഡ് പ്യൂരിഫൈഡ് പി.സി.ആര്‍.  ഉത്പന്നങ്ങളുടെയും (Column-based purified PCR products) പ്ലാസ്മിഡ് ഡി.എന്‍.എ. സാംപിളുകളുുടെയും  (plasmid DNA samples) ജനിതകശ്രേണി നിര്‍ണ്ണയം ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവിടെ ലഭ്യമാകുക. 

ഡിഎന്‍എ യുടെ അടിസ്ഥാന നിര്‍മ്മാണ യൂണിറ്റുകളായ ന്യൂക്ലിയോറ്റൈഡുകളുടെ ശ്രേണി നിര്‍ണ്ണയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് സാങ്കര്‍ സീക്വന്‍സിങ്.  അതീവകൃത്യത (99.99%) ഉള്ളതിനാല്‍ സീക്വന്‍സിങ്ങിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായാണ് ഇതിനെ കണക്കാക്കുന്നത്.

ഡി.എന്‍.എ. സീക്വന്‍സിങ് ആവശ്യമുള്ള അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ ഓണ്‍ലൈനായി thomasku@rubberboard.org.in  എന്ന വിലാസത്തില്‍  ഇമെയില്‍ ചെയ്യണം. റിപ്പോര്‍ട്ടുകള്‍ ഇ-മെയില്‍ ആയി നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0481 2353311(എക്സ്റ്റന്‍ഷന്‍ 202) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.   

റബ്ബറിന്റെ വിളവെടുപ്പില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2022 ഫെബ്രുവരി 25-ന് നടത്തും.  വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികള്‍,  ഉത്തേജക ഔഷധപ്രയോഗം  എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.

English Summary: Facility on rubber board for DNA sequencing

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds