ഈ വർഷം 75-ാംമത് സ്വാതന്ത്രദിനം ആചരിക്കാൻ പോകുകയാണ്. 'സ്വാശ്രയത്വം' എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം കർഷകരുടെ സ്വാതന്ത്ര്യം പ്രാധാന്യമർഹിക്കുന്നു. കൂടാതെ കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിൽ കാർഷിക യന്ത്രവൽക്കരണത്തിന് വളരെയധികം സ്വാധീനമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 2 ലക്ഷം രൂപയുടെ പുരസ്കാര ജേതാവായി ജൈവകർഷകനായ ശശീന്ദ്രൻ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് മുതൽ തന്നെ കാർഷിക മേഖല സമ്പദ് വ്യവസ്ഥയിൽ വളരെയധികം സ്വാധീനം ചെലുത്തുമെന്ന് നേതാക്കൾ മനസിലാക്കിയിരുന്നു. കാലക്രമേണ കാർഷിക മേഖല പുരോഗമിച്ചെങ്കിലും, കർഷകർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളായ കാളവണ്ടികൾ, കലപ്പകൾ, ഞാറ് നടീൽ, കൊയ്ത്ത് എന്നിവ പലയിടങ്ങളിലും പരമ്പരാഗത രീതി പിന്തുടരുന്നു.
സാങ്കേതികവിദ്യ വികസിക്കുകയും കാർഷിക യന്ത്രവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, യന്ത്രങ്ങളുടെ പരമാവധി ഉപയോഗം മൂലം ഉൽപാദനക്ഷമതയും തൊഴിലാളികളുടെ ചെലവും കുറയ്ക്കാൻ സാധിക്കുന്നു. കർഷകരെ സ്വതന്ത്രമാക്കുന്നതിന് യന്ത്രവൽക്കരണത്തെ കുറിച്ചുള്ള ബോധവൽക്കരണം ആവശ്യമാണ്. സർക്കാർ മാത്രമല്ല, കാർഷിക മേഖലയിലെ നിരവധി സ്വകാര്യ കമ്പനികളും കെവികെ പോലെയുള്ള അവരുടെ കേന്ദ്രങ്ങളും പരിശീലന പരിപാടികൾ വഴി കർഷകരെ ബോധവത്കരിക്കാനുള്ള ചുമതല ഏറ്റെടുത്തു കഴിഞ്ഞു.
സ്റ്റില്ലിന്റെ (STIHL) പ്രാധാന്യം
കാർഷിക യന്ത്രവൽക്കരണ മേഖലയിലെ പ്രധാനിയാണ് സ്റ്റിൽ. നിലം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് ലോകോത്തര നിലവാരമുള്ള കാർഷിക ഉപകരണങ്ങൾ സ്റ്റിൽ ലഭ്യമാക്കുന്നു. 90 വർഷത്തെ പാരമ്പര്യമുള്ള ജർമനി ആസ്ഥാനമായ കമ്പനിയാണ് സ്റ്റിൽ (STIHL). ചെയിൻ വാൾ, ബ്രഷ് കട്ടറുകൾ, ഹെഡ്ജ് ട്രിമ്മറുകൾ, ബ്ലോവറുകൾ, ബാക്ക്‌പാക്ക് ബ്ലോവറുകൾ, വാക്വം ഷ്രെഡറുകൾ, ടെലിസ്‌കോപ്പിക് പ്രൂണറുകൾ, എർത്ത് ഓഗറുകൾ, റെസ്‌ക്യൂ സോകൾ, കട്ട്-ഓഫ് സോകൾ, ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ഔട്ട്‌ഡോർ ഹാൻഡ്‌ഹെൽഡ് പവർ ടൂൾ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണിത്.
കൃഷി കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ, കാർഷിക ഉപകരണങ്ങളുടെ ഉപയോഗവും നേട്ടങ്ങളും മികച്ച രീതിയിൽ മനസിലാക്കാൻ ജനങ്ങളെ സ്റ്റിൽ പരിശീലിപ്പിക്കുന്നു. കർഷകർക്ക് സ്റ്റില്ലിന്റെ റിഡ്ജർ ഉള്ള പവർ വീഡർ എംഎച്ച് 710 പോലെയുള്ള കാർഷിക യന്ത്രങ്ങൾ അല്ലെങ്കിൽ പ്ലോ അറ്റാച്ച്മെന്റ് ഉപയോഗിച്ച് നിലം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെ ചെയ്യാം.
മികച്ച വിളവ് ലഭിക്കുന്നതിന് പാഡി വീഡർ കെഎ സീരീസിൽ നിന്ന് പാഡി വീഡർ അറ്റാച്ച്‌മെന്റ് പോലുള്ള വിള-നിർദിഷ്ട കാർഷിക ഉപകരണങ്ങളും ലഭിക്കുന്നു. കൂടാതെ, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന സ്റ്റില്ലിന്റെ എംഎച്ച് 710 ടില്ലർ പോലെയുള്ള പരിസ്ഥിതി സൗഹൃദ ഉപകരണങ്ങൾ ഉപയോഗിച്ച് കർഷകർക്ക് സൗകര്യപ്രദമായ രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും.
മുന്നോട്ടുള്ള യാത്രയിൽ നിരവധി കർഷകർ ഉൽപാദനക്ഷമത വർധിപ്പിക്കാൻ കാര്യക്ഷമതയുള്ള കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടാതെ, ഡ്രോണുകളുടെയും AIയുടെയും കടന്നുവരവോടെ കാർഷിക വ്യവസായം കൂടുതൽ വികസിക്കും. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിൽ സ്റ്റില്ലിന്റെ (STIHL) ഉപകരണങ്ങളുടെ മൂല്യം വളരെ വലുതാണ്. കൂടുതൽ വിവരങ്ങൾക്ക്, www.stihl.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. അല്ലെങ്കിൽ info@stihl.in എന്ന ഇമെയിലിലോ, 9028411222 എന്ന നമ്പറിലോ ബന്ധപ്പെടാം.
Share your comments