1. മഴക്കെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കണം.
കൂടുതൽ വാർത്തകൾ: Ration Card :മഞ്ഞ റേഷൻ കാർഡുകളുടെ ദുരൂപയോഗം കൂടുന്നു
മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
2. ഡൽഹിയിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 2.25നാണ് ഡൽഹിയിൽ ആദ്യചലനം അനുഭവപ്പെട്ടത്. പ്രകമ്പനം കെട്ടിടങ്ങളിലും വീടുകളിലും അനുഭവപ്പെട്ടു. നേപ്പാളിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കൂടാതെ, ഉത്തർപ്രദേശിലെ ലക്നൗ, ഹാംപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ, നാശ നഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
3. പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പോത്ത് വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണ്. ഫോൺ - 0491 2815454, 9188522713.
4. വളർത്തുമൃഗങ്ങൾക്ക് നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കുമെന്ന് മൃഗസംരക്ഷണം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒക്ടോബർ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കുക എന്നത് വളരെ പ്രാധ്യന്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ അസുഖം ബാധിച്ച് മരിക്കുന്ന മൃഗങ്ങളുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച് രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വനമേഖലയിൽ മൃഗങ്ങൾ മരണപ്പെടുമ്പോൾ ഈ സംഭവങ്ങൾ അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും ചടങ്ങിൽ മന്ത്രി അറിയിച്ചു.
Share your comments