കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്നു തന്നെ സമ്പാദിക്കാനായി ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഷോപ്സി എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾ വിറ്റ് കൊണ്ട് വരുമാനം നേടാൻ സഹായിക്കുന്ന ആപ്പാണിത്. ഒട്ടും നിക്ഷേപമില്ലാതെ സംരംഭകർക്ക് തുടങ്ങാനാവുന്ന ബിസിനസ്സാണിത്. ഓൺലൈൻ വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം.
ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾ വിറ്റ് കൊണ്ടാണ് ഉപഭോക്താക്കൾക്ക് ബിസിനസ്സ് ആരംഭിക്കാനാവുക. ഇതിൽനിന്ന് മികച്ച ലാഭവും നേടാനാകും. 2023 ൽ, 25 ദശലക്ഷത്തിലധികം ഓൺലൈൻ സംരംഭകരെ വാർത്തെടുക്കുക എന്നതാണ് ഫ്ലിപ്കാർട്ട് ഷോപ്സിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്ലിപ്കാർട്ട് വിൽപ്പനക്കാർ വാഗ്ദാനം ചെയ്യുന്ന 15 കോടി ഉത്പന്നങ്ങളുടെ കാറ്റലോഗുകൾ ഓൺലൈനായി പങ്കുവച്ച് ഓർഡർ പിടിക്കുന്നതാണ് ബിസിനസ്സ്.
ഫാഷൻ, ബ്യൂട്ടി, മൊബൈൽ, ഇലക്ട്രോണിക്സ്, ഹോം തുടങ്ങിയ ഉത്പന്നങ്ങളാണ് വിൽക്കാനാകുക. ഇതിലൂടെ നല്ലൊരു ശതമാനം കമ്മീഷൻ ലഭിക്കും. ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങളെ ആശ്രയിച്ച് കമ്മീഷൻ ശതമാനത്തിൽ വ്യത്യാസമുണ്ടാകും.
ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?
വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി വ്യാപാരം നടത്താം. ഇതിനാദ്യം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാനും കഴിയും. സംരംഭകർക്ക് ഫ്ലിപ്കാർട്ടിന്റെ കാറ്റലോഗും ഡെലിവറി നെറ്റ്‌വർക്കുകളും ഇൻഫ്രാസ്ട്രക്ചറും ഉപയോഗിക്കാം. ഫ്ലിപ്കാർട്ട് ആണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക.
കിടിലൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്
ഒരു സ്മാര്‍ട്ട് ഫോൺ മാത്രം മതി, വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം!
Share your comments