യമുന നദിയിലെ ജലനിരപ്പ് ഡൽഹിയിൽ 206. 24 മീറ്ററിലെത്തി, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് അൽപം മുകളിലാണ്, ഇതെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ അറിയിച്ചു. യമുന നദിയിലെ ഉയർന്ന വെള്ളപ്പൊക്കനിരപ്പ് - 207.32 മീറ്ററാണ്. വെള്ളപ്പൊക്കനിരപ്പിൽ നിന്ന് ഒരു മീറ്റർ മാത്രം അകലെയാണ് ഇത്, യമുന നദി അപകടരേഖ കടന്നതിനാൽ ഡൽഹി അതീവ ജാഗ്രതയിലാണ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് യമുന നദി 205.33 മീറ്റർ അപകടനില കടന്നത് എന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം ജൂലൈ 11 വരെ താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ പഴയ റെയിൽവേ പാലത്തിൽ യമുനയുടെ ജലനിരപ്പ് 206.04 മില്ലിമീറ്ററായിരുന്നു.
ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള മഴയ്ക്കിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ യമുനയിലെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്.തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹത്‌നികുണ്ഡ് ബാരേജിലൂടെ 2,15,677 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിട്ടതെന്ന് വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ മഴ പെയ്തു തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും, തിങ്കളാഴ്ച പെയ്ത മഴയും കാരണം നഗരത്തിലെങ്ങും വെള്ളക്കെട്ട് തുടർന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ നാശം വിതച്ചു
Pic Courtesy: ANI
Share your comments