ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2020-21 ലെ വാർഷിക പദ്ധതിയിലെ തീറ്റപ്പുൽകൃഷി വികസനം എന്ന പദ്ധതി പ്രകാരം, സബ്സിഡിയോടുകൂടിയ തീറ്റപ്പുൽകൃഷി, സബ്സിഡി രഹിത തീറ്റപ്പുൽകൃഷി, ജലസേചന സൗകര്യങ്ങൾക്കായുളള ധനസഹായം, ചാഫ് കട്ടർ വാങ്ങുന്നതിനുളള ധനസഹായം, തരിശ് ഭൂമിയിൽ തീറ്റപ്പുൽകൃഷിയ്ക്കുളള ധനസഹായം, തീറ്റപ്പുൽകൃഷി അവയുടെ വിപണനം എന്നിവ ചെയ്യുന്നതിന് സന്നദ്ധരായ വനിത ഗ്രൂപ്പുകൾക്കുള്ള ധനസഹായം നല്‍കുന്നു. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതാത് ബ്ലോക്കുകളിൽ പ്രവർത്തിയ്ക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ ജൂൺ 15-ാം തീയതിയ്ക്കകം നല്‍കണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
Share your comments