മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കൽ പദ്ധതിയുടെ കീഴിലുള്ള വാണിജ്യപരമായി ആടുവളർത്തൽ യൂണിറ്റ് സ്ക്കീമിന്റെ 20 യൂണിറ്റ് 2021-22 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നു.
ഈ പദ്ധതി പ്രകാരം ഒരു യൂണിറ്റിൽ മലബാറി ഇനത്തിൽപ്പെട്ട 8,000 രൂപ മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും 10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും ഉൾപ്പെടുന്ന ആടുവളർത്തൽ യൂണിറ്റ് സ്ഥാപിക്കുവാൻ പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ്. പദ്ധതിയിൽ ആടുകളുടെ വിലയായി 1,62,000 രൂപയും ആട്ടിൻ കൂട് സ്ഥാപിക്കുവാൻ 1,00,000 രൂപയും ആടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുവാനായി 10,000 രൂപയും മരുന്ന്, ജീവപോഷക ധാതുലവണ മിശ്രിതം, ഗതാഗതം എന്നിവയ്ക്കായി 8,000 രൂപയും അടക്കം 2,80,000 രൂപ പദ്ധതിയടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നു.
ഇപ്രകാരം ആടുകളെ വാങ്ങൽ, ആട്ടിൻകൂട് സ്ഥാപിക്കൽ, ഇൻഷുറൻസ്, മേൽപ്പറഞ്ഞ മറ്റ് ചെലവുകൾ എന്നിവ പൂർത്തീകരിക്കുന്ന ഗുണഭാക്താക്കൾക്ക് സ്ക്കീമിന്റെ ആനുകൂല്യമായ 1,00,000 രൂപ (ഒരു ലക്ഷം രൂപ മാത്രം) ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതാണ്. ആടുകളുടെ തീറ്റ ചെലവ് ഉൾപ്പെടെയുള്ള എല്ലാ വിധ പരിപാലന ചെലവുകളും ഗുണഭാക്താവ് സ്വന്തമായി വഹിക്കേണ്ടതാണ്.
ഗുണഭാക്താക്കൾ, സ്വന്തമായാ പാട്ടത്തിനെടുത്തതാ ആയ 50 സെൻറെ ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന വാണിജ്യപരമായ ആടുവളർത്തൽ പരിശീലനം നേടിയ ഗുണഭാക്താക്കൾക്ക് മുൻഗണന നൽകുന്നതാണ്. 3 വർഷത്തേയ്ക്ക് ആടുവളർത്തൽ യൂണിറ്റ് നടത്തുന്നതാണ് എന്ന് വകുപ്പുമായി കരാർ ഒപ്പുവയ്ക്കേണ്ടതാണ്.
പദ്ധതിയിൽ ചേരുവാനുള്ള അപേക്ഷ, ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ പൂരിപ്പിച്ച്, ആധാർ, റേഷൻ കാർഡ്, കരം അടച്ച രസീത്/പാട്ടക്കരാർ എന്നിവയുടെ പകർപ്പ് സഹിതം .
07.07.2021. തീയതി 3 PM-നു മുമ്പായി തദ്ദേശ മൃഗാശുപത്രിയിൽ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽ നിന്നും നേരിട്ട് ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാണ്.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ/
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ജില്ലാ മൃഗസംരക്ഷണ ഓഫീസ്
Share your comments