27 ഇനം കാർഷികവിളകൾക്ക് വിവിധ പ്രകൃതിദുരന്തങ്ങൾ നിമിത്തമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്ന സർക്കാർ പദ്ധതിയാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി. ഈ പദ്ധതി പ്രകാരം ഇൻഷുർ ചെയ്യുന്ന പ്രധാന വിളകളും, നഷ്ടപരിഹാര തോത് മനസ്സിലാക്കാം.
തെങ്ങ്
അടയ്ക്കേണ്ട പ്രീമിയം- തെങ്ങൊന്നിന്
₹ 2 ഒരുവർഷത്തേക്ക്.
നഷ്ടപരിഹാരത്തുക -തെങ്ങൊന്നിന് 2000 രൂപ.
കമുങ്ങ്
അടയ്ക്കേണ്ട പ്രീമിയം-ഒരു മരത്തിന് ഒരു വർഷത്തേക്ക് ₹ 1.50. മൂന്നുവർഷത്തേക്ക് ഒന്നിച്ച് അടച്ചാൽ മരം ഒന്നിന് ₹ 3
നഷ്ടപരിഹാര തോത്-ഒരു മരത്തിന് ₹200
റബർ
അടയ്ക്കേണ്ട പ്രീമിയം-ഒരു മരത്തിന് ഒരു വർഷത്തേക്ക് ₹3
മൂന്ന് വർഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാൽ ₹7.50
നഷ്ടപരിഹാരത്തുക തോത് -ഒരു മരത്തിന് ₹1000
കശുമാവ്
അടയ്ക്കേണ്ട പ്രീമിയം-ഒരു മരത്തിന് ഒരു വർഷത്തേക്ക് ₹3
നഷ്ടപരിഹാരം തോത് -ഒരു മരത്തിന് ₹750
മരിച്ചീനി
അടയ്ക്കേണ്ട പ്രീമിയം -0.02 ഹെക്ടറിന് ₹3
നഷ്ടപരിഹാര തോത്-ഹെക്ടറിന് ₹1000
വാഴ
ഏത്തൻ, കപ്പ,ഞാലിപ്പൂവൻ മറ്റിനങ്ങൾ
അടയ്ക്കേണ്ട പ്രീമിയം - ഒരു വാഴക്ക് ₹3
നഷ്ടപരിഹാരം തോത്
ഏത്തൻ കുലയ്ക്കാത്തതിന്- ₹150
കുലച്ചതിന് ₹300
ഞാലിപ്പൂവൻ കുലയ്ക്കാത്തതിന് ₹100
കുലച്ചതിന് ₹200
മറ്റിനങ്ങൾ കുലയ്ക്കാത്തതിന് ₹50
കുലച്ചതിന് ₹75
ഇഞ്ചി & മഞ്ഞൾ
അടയ്ക്കേണ്ട പ്രീമിയം-
0.02 ഹെക്ടറിന്₹15
നഷ്ടപരിഹാരം തോത്
ഇഞ്ചി ഹെക്ടറിന് ₹80000
മഞ്ഞൾ ഹെക്ടറിന്₹60000
കുരുമുളക്
അടയ്ക്കേണ്ട പ്രീമിയം- ഒരു താങ്ങ് മരത്തിലുള്ളതിന് ഒരു വർഷത്തേക്ക്
₹1.50
മൂന്നുവർഷത്തേക്ക് ഒന്നിച്ച് അടച്ചാൽ₹3
നഷ്ടപരിഹാരം തോത്-
ഓരോ താങ്ങുമരത്തിലുമുള്ളതിന് ₹200
പച്ചക്കറി
അടയ്ക്കേണ്ട പ്രീമിയം -10 സെന്റിന് ₹10
നഷ്ടപരിഹാര തോത്
പന്തൽ ഉള്ളവയ്ക്ക് -ഹെക്ടറിന്
₹ 40000
പന്തൽ ഇല്ലാത്തവയ്ക്ക് ഹെക്ടറിന് ₹25000
ജാതി
അടയ്ക്കേണ്ട പ്രീമിയം-ഒരു വർഷത്തേക്ക് ഒരു മരത്തിന് ₹3
നഷ്ടപരിഹാര തോത് - ഒരു മരത്തിന് ₹3000
കിഴങ്ങുവർഗ്ഗങ്ങൾ
അടയ്ക്കേണ്ട പ്രീമിയം ചേന കൃഷിക്ക് ₹7.50/-
നഷ്ടപരിഹാര തോത് -ഹെക്ടറിന് ₹35,000
മധുരക്കിഴങ്ങ്
അടയ്ക്കേണ്ട പ്രീമിയം -കൃഷിക്ക് ₹4.50/-
നഷ്ടപരിഹാര തോത്-ഹെക്ടറിന് ₹15,000
മാവ്
അടയ്ക്കേണ്ട പ്രീമിയം -
ഒരു മരത്തിന് ഒരു വർഷത്തേക്ക് പത്തുരൂപ.
മൂന്നുവർഷത്തേക്ക് ഒന്നിച്ചാൽ മരം മരമൊന്നിന് 25 രൂപ
നഷ്ടപരിഹാരം തോത്-10 വർഷം വരെ പ്രായമായ മരങ്ങൾക്ക് ഒരു മരത്തിന് 1000 രൂപ
10 വർഷത്തിന് മേൽ പ്രായമുള്ള മരങ്ങൾക്ക് ഒരു മരത്തിന് 20000 രൂപ
കാപ്പി
അടയ്ക്കേണ്ട പ്രീമിയം-ഒരു മരത്തിന് ഒരു വർഷത്തേക്ക് ₹1.50
നഷ്ടപരിഹാരം തോത് ഒരു മരത്തിന്₹350
Share your comments