തൃശൂർ : പൂന്തോട്ട നിർമാണ പരിപാലന മേഖലയിൽ കുടുംബശ്രീയുടെ ബ്രാൻഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാർഷിക മേഖലയിൽ കുടുംബശ്രീ ആരംഭിക്കുന്ന യൂണിറ്റുകളാണ് ഗ്രീൻകാർപെറ്റ്സ് അഥവാ ഗാർഡൻ ഇൻസ്റ്റലേഷൻ യൂണിറ്റുകൾ.
പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റു കാർഷിക വൃത്തികൾ എന്നിവയിൽ വനിതകളെ സജ്ജമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പൂന്തോട്ടം, അടുക്കളത്തോട്ടം ഒരുക്കൽ, അലങ്കാര പുഷ്പ ഉദ്യാനം, വെർട്ടിക്കൽ ഗാർഡനിങ്ങ്, ലാൻഡ്സ്‌കേപ്പിംഗ്, ടോപ്പിയറി, മട്ടുപ്പാവ് കൃഷി എന്നിവയുടെ പരിശീലനം കാർഷിക സർവകലാശാലയിലെ കാർഷിക വിജ്ഞാന കേന്ദ്രം മുഖേന പൂർത്തീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം നാല് യൂണിറ്റുകളാണ് ജില്ലയിൽ ഇപ്പോൾ നിലവിലുള്ളത്.പെരിഞ്ഞനം, മാടക്കത്തറ, ചാലക്കുടി, തൃശൂർ കോർപറേഷൻ എന്നീ സി ഡി എസുകളിലാണ് നിലവിൽ യൂണിറ്റുകളുള്ളത്.
ഗ്രീൻ കാർപെറ്റ് യൂണിറ്റുകൾ സംരംഭ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപഭോക്താവിന്റെ താല്പര്യമനുസരിച്ച് പൂന്തോട്ടങ്ങൾ, പച്ചക്കറി തോട്ടങ്ങൾ എന്നിവ ഗുണമേന്മയോടും ആകർഷകമായും നിർമിച്ച് നൽകും.Green carpet units operate on an enterprise model. Homes and other establishments will produce quality and attractive gardens and vegetable gardens according to the customer's preferences. 4 ഗ്രീൻ കാർപെറ്റ് യൂണിറ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജില്ലാതല സോഷ്യൽ രൂപീകരിച്ച് വലിയ ഓർഡറുകൾ കൺസോർഷ്യത്തിലെ നാല് ഗ്രൂപ്പുകളും സംയോജിപ്പിച്ച് പൂർത്തീകരിക്കും. എല്ലാ യൂണിറ്റുകളും അതാത് സി ഡി എസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൂന്തോട്ടം നിർമ്മിക്കാനാഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിളിക്കാം
പെരിഞ്ഞനം : 9745441297
മാടക്കത്തറ :9400188028
ചാലക്കുടി :8138045224
കോർപറേഷൻ :8089337892
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഉദ്യാനകൃഷിയിൽ ഇനി യന്ത്രവൽക്കരണം, കൃഷിഭവനുകളിലൂടെ ധനസഹായം
Share your comments