43rd _ജി എസ് ടി കൌൺസിൽ മീറ്റിംഗിൽ (28-05-21) കൈകൊണ്ട പ്രധാന തീരുമാനങ്ങൾ.
ജി എസ് ടി അമിനാസ്റ്റി സ്കീം പ്രഖ്യാപിച്ചു.
2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെയുള്ള ഫയൽ ചെയ്യാത്ത റിട്ടേൺ GSTR3B Reduced Late Fee അടച്ചു കൊണ്ട് 01-06-21 നും 31-08-21 നും ഇടയിൽ ഫയൽ ചെയ്യാവുന്നതാണ്
ടാക്സ് ബാധ്യത ഇല്ലാത്ത (Nil Return) ആണെങ്കിൽ മാക്സിമം ലേറ്റ് ഫീ Rs.500/Return (250 cgst + 250 sgst) അടച്ചും , ടാക്സ് ബാധ്യത ഉള്ള റിട്ടേൺ ആണെങ്കിൽ മാക്സിമം ലേറ്റ് ഫീ Rs.1,000/Return (500 cgst + 500 sgst) അടച്ചും ഫയൽ ചെയ്യാവുന്നതാണ്.
ജി എസ് ടി ഫീസ് നിരക്കുകൾ (GST fees rates)
Sec.47 പ്രകാരമുള്ള മാക്സിമം ലേറ്റ് ഫീസ് ടേൺ ഓവർ/ടാക്സ് ബാധ്യത അടിസ്ഥാനത്തിൽ കുറച്ചു
ടാക്സ് (Tax) ബാധ്യത ഇല്ലാത്ത (നിൽ റിട്ടേൺ ) ആയ gstr3b , gstr1 റിട്ടേൺകൾക്കു മാക്സിമം ലേറ്റ് ഫീ Rs.500(250 cgst +250 sgst) ആയി നിജപ്പെടുത്തി.
വാർഷിക വിറ്റുവരവ് മുൻവർഷം 1.5 കോടി വരെയുള്ള നികുതിതയാകർക്കു മാക്സിമം ലേറ്റ് ഫീ Rs.2000(1000 cgst +1000 sgst) ആയി നിജപ്പെടുത്തി.
വാർഷിക വിറ്റുവരവ് മുൻവർഷം 1.5 കൊടിക്കും 5 കൊടിക്കും ഇടയിൽ ഉള്ള നികുതിതയാകർക്കു മാക്സിമം ലേറ്റ് ഫീ Rs.5000/റിട്ടേൺ(2500 cgst + 2500 sgst) ആയും ,
മുൻവർഷത്തെ വാർഷിക വിറ്റുവരവ് 5 കോടിക്ക് മുകളിൽ ഉള്ള നികുതിതയാകർക്കു മാക്സിമം ലേറ്റ് ഫീ Rs.10,000(5000 cgst + 5000 sgst) ആയും നിജപ്പെടുത്തി.
കോംപോസിഷൻ നികുതിദായകരുടെ ടാക്സ് ബാധ്യത ഇല്ലാത്ത വാർഷിക റിട്ടേൺ(GSTR4) Rs.500/റിട്ടേൺ മാക്സിമം ലേറ്റ് ഫീ ആയും , ടാക്സ് ബാധ്യത ഉള്ള റിട്ടേൺ മാക്സിമം ലേറ്റ് ഫീ Rs.2000 ആയും നിജപ്പെടുത്തി.
Gst TDS റിട്ടേൺ (GSTR-7) Rs. 50/day & മാക്സിമം ലേറ്റ് ഫീ Rs. 2000/റിട്ടേൺ(1000 cgst + 1000 sgst) ആയി നിജപ്പെടുത്തി.
മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും ഭാവി ടാക്സ് പീരിയഡിൽ ആണു ബാധകമാകുന്നത്
പുതിയ രൂപഭേദങ്ങൾ (New patterns)
വാർഷിക റിട്ടേൺ (GSTR9) കുറച്ചുകൂടെ ലളിത രൂപത്തിലുള്ള ഒരു പുതിയ ഫോമിൽ കൊണ്ടുവരും.
മുൻവർഷങ്ങളിലെ പോലെ തന്നെ 20-21 സാമ്പത്തിക വർഷത്തിലും GSTR9. 2 കോടി വരെ ഓപ്ഷണൽ ആക്കി. 5 കോടിക്ക് മുകളിൽ സെൽഫ് സെർട്ടിഫൈഡ് GSTR9C യും ഫയൽ ചെയേണ്ടതാണ്.
ബ്ലാക്ക് ഫൻഗസിനുപയോഗിക്കുന്ന ചില മരുന്നുകൾക്കും , കോവിഡ് 19 ബന്ധപ്പെട്ട ചില വിതരണത്തിനും 2021ഓഗസ്റ്റ് 31 വരെ ജി എസ് ടി ഒഴിവാക്കി.
01-05-2021 നു ഇറങ്ങിയ നോട്ടിഫിക്കേഷൻ നമ്പർ :- 08/2021, 09/2021, 10/2021, 11/2021, 13/2021 , 14/2021- Central Tax - ൽ അനുവദിച്ച ഇളവുകൾക്കു പുറമെ
2021 മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിലെ ITC04/ GSTR3B/QRMP/ PMT06/Cumulative application of Rule36(4) / CMP08/ GSTR4 റിട്ടേൺ ലേറ്റ് ഫീ & ഇന്റെരെസ്റ്റ്(reduced rate) ഇല്ലാതെ ഫയൽ ചെയേണ്ട അവസാന തിയതികളും നീട്ടി.
കമ്പനികൾക്ക് ഡിജിറ്റൽ സിഗ്നേറ്ററിനു പകരം EVC (OTP) ഉപയോഗിച്ച് 31-08-21 വരെ റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.
Share your comments