ആലപ്പുഴ: വയലാർ കാർഷിക കർമ്മ സേനയുടെ പച്ചക്കറി വിളവെടുപ്പ് അഡ്വ. എ എം ആരിഫ് എംപി നിർവഹിച്ചു. കേരള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ലോക് ഡൗൺ കാലത്ത് ആരംഭിച്ച കൃഷിക്കാണ് മികച്ച വിളവ് ലഭിച്ചത്. Lockdown during the Kerala State Welfare Scheme of the State of Kerala The crop that was started got a good yield
വയലാർ കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന പതിനഞ്ചോളം അംഗങ്ങളടങ്ങിയ കർമ്മ സേനയാണ് മൂന്നേക്കർ തരിശു നിലത്ത് കൃഷി ആരംഭിച്ചത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും വയലാർ കൃഷിഭവനും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകി.കർമ്മ സേനാ അംഗങ്ങൾ തന്നെയാണ് നിലം ഒരുക്കിയതും കൃഷി പരിപാലനം നടത്തിയതും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. വി. ബാബു, ഗീത വിശ്വംഭരൻ, യു. ജി. ഉണ്ണി, അനീകുരികാട്ട്,സിന്ധു വാവക്കാട്, കൃഷി ഓഫീസർ ആശാരാജ്, ജസ്സിം എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃഷി വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഓണച്ചന്ത
Share your comments