വൈക്കം: കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം സി.എം.എഫ്.ആര്.ഐ കൊച്ചി പട്ടികജാതി, പട്ടികവര്ഗ വിഭാഗങ്ങള്ക്ക് സ്വയം സഹായ ഗ്രൂപ്പുകള് വഴി ജീവിതമാര്ഗ്ഗത്തിനായി ആവിഷ്ക്കരിച്ച കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ചെമ്പ് ഗ്രാമപഞ്ചയാത്തിലെ കാട്ടിക്കുന്ന് തുരുത്തില് വേമ്പനാട്ട് കായലില് ഇട്ടിരുന്ന കരിമീന് മത്സ്യകൃഷിയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്.The carp fish harvested in the Vembanad Lake at Kattikunnu Island in Chembu Grama Panchayat was harvested last day. നാലു മീറ്റര്‍ വീതം നീളവും വീതിയുമുള്ള കൂട്ടില്‍ 2000 കരിമീന്‍ കുഞ്ഞുങ്ങളെ എട്ടു മാസം മുന്‍പാണ് നിക്ഷേപിച്ചത്. കായലിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുമൂലം മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് പൂര്‍ണ വളര്‍ച്ച ആകാന്‍ അഞ്ചു മാസം ഇനിയും വേണ്ടിവരുന്ന മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തിയത്.
വിളവെടുപ്പില്‍ 200, 100 ഗ്രാം തൂക്കം വരുന്ന മത്സ്യങ്ങളാണ് ലഭിച്ചത്. കായലിലെ ഒഴുക്കിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും നിക്ഷേപിക്കാന്‍ ചെറിയ അഞ്ഞൂറോളം കുഞ്ഞുങ്ങളെ മറ്റൊരു ഫിഷ് ഫാമില്‍ കര്‍ഷകര്‍ മാറ്റി നിക്ഷേപിച്ചു. അഞ്ചു പേരടങ്ങുന്ന പേള്‍ സ്‌പോട്ട് എന്ന എസ്.എച്ച് ഗ്രൂപ്പ് ആണ് ഇതിന്റെ ഗുണഭോക്താക്കള്‍. പദ്ധതി പ്രകാരം കൂട്, മത്സ്യ കുഞ്ഞുങ്ങള്‍, തീറ്റ തുടങ്ങിയവയുടെ മുഴുവന്‍ ചിലവുകളും സി.എം.എഫ്.ആർ.ഐ ആണ് വഹിച്ചത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: എല്ലാ ജില്ലകളിലും പച്ച അലേർട്ട്
Share your comments