<
  1. News

വിരമിച്ച ശേഷം ഭവനവായ്പ ലഭിക്കുന്നതിനായുള്ള ചില ടിപ്പുകൾ

വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വിരമിച്ചവർക്ക് ഭവനവായ്പ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്നു. വിരമിച്ച ആൾക്ക് സ്ഥിര വരുമാന മാർഗ്ഗം ഇല്ലാത്തതാണ് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നത്. എന്നാൽ വിരമിച്ച ശേഷം ഭവനവായ്പ ലഭ്യമാക്കുന്നതെങ്ങനെ എന്ന് നോക്കാം

Meera Sandeep
Home loan after retirement
Home loan after retirement

വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ വിരമിച്ചവർക്ക് ഭവനവായ്പ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്നു. വിരമിച്ച ആൾക്ക് സ്ഥിര വരുമാന മാർഗ്ഗം ഇല്ലാത്തതാണ് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നത്. എന്നാൽ വിരമിച്ച ശേഷം ഭവനവായ്പ ലഭ്യമാക്കുന്നതെങ്ങനെ എന്ന് നോക്കാം

സംയുക്ത വായ്പ വിരമിച്ച ഒരാൾ സമ്പാദിക്കുന്ന വ്യക്തിയെ സഹ അപേക്ഷകനായി ചേർത്താൽ, വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. കൂടാതെ, കുട്ടികളുമായോ പങ്കാളിയുമായോ വായ്പയ്ക്കായി അപേക്ഷിക്കുന്നത് അവർക്ക് നികുതി ആനുകൂല്യങ്ങൾ മാത്രമല്ല വായ്പ തുകയുടെ വർദ്ധനവും വായ്പ അംഗീകാരത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

ക്രെഡിറ്റ് സ്കോർ (credit score)

നിങ്ങൾ ഒരു ഭവനവായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഒരു വലിയ പങ്ക് വഹിക്കുന്നു. നല്ല ക്രെഡിറ്റ് സ്കോർ ഭവനവായ്പയുടെ അംഗീകാര സാധ്യത വ‍ർദ്ധിപ്പിക്കുന്നു. മറുവശത്ത്, നിങ്ങളുടെ ഭവനവായ്പ നിരസിക്കപ്പെട്ടാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാനും സാധ്യതയുണ്ട്. 

ഇത് നിങ്ങളുടെ ഭാവിയിലെ വായ്പാ അപേക്ഷകളെയും ബാധിക്കും. അതിനാൽ, എല്ലാ ബാങ്കുകളിലുമുള്ള വായ്പ വിശദാംശങ്ങൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. വായ്പയ്ക്ക് നിങ്ങൾക്ക് യോഗ്യതയും ഉറപ്പുമുണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.

പണയ വായ്പ

ഒരു പണയത്തിൻറെ പിന്തുണയുള്ള വായ്പയെ സുരക്ഷിത വായ്പ എന്ന് വിളിക്കുന്നു. വായ്പ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ വായ്പകളെ സുരക്ഷയായി ഉപയോഗിക്കാം. 

സുരക്ഷിതമല്ലാത്ത വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിത വായ്പ നേടാൻ എളുപ്പമുള്ളതിനാൽ വിരമിച്ചയാൾക്ക് ഭവനവായ്പ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്.

കുറഞ്ഞ Loan-to-value (LTV) അനുപാതം തിരഞ്ഞെടുക്കുക

കുറഞ്ഞ എൽ‌ടി‌വി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. കാരണം ഇത് വായ്പാ അനുമതി നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് EMI യുടെ ഭാരം കുറയ്ക്കും.

ഇഎംഐ കാൽക്കുലേറ്റർ (EMI Calculator)

വിപണിയിൽ ലഭ്യമായ വിവിധ തരം വായ്പകളെക്കുറിച്ച് പഠിക്കുന്നതും പലിശനിരക്കിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതും വളരെ നല്ലതാണ്. വിരമിച്ചവർക്ക് EMI Calculator ഉപയോഗിക്കാനും അതിനനുസരിച്ച് അപേക്ഷിക്കാനും കഴിയും. 

ഭവനവായ്പയ്‌ക്കായി അടയ്‌ക്കേണ്ടിവരുന്ന പണത്തിന്റെ പ്രതിമാസ ഇഎംഐ ഇത്തരത്തിൽ എളുപ്പത്തിൽ കണക്കാക്കാനാകും. വായ്പാ കാലാവധി, പലിശ നിരക്ക്, വായ്പ തുക, ഡൗൺ പേയ്മെന്റ് തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ ഇഎംഐ കാൽക്കുലേറ്ററിന് ആവശ്യമാണ്.

English Summary: Here are some tips to help you to get a home loan after retirement

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds