സാമ്പത്തിക കാര്യങ്ങളില്‍ നമുക്ക് പറ്റുന്ന പിഴവുകളില്‍ നിന്നാണ് നാം പലപ്പോഴും പുതിയ പാഠങ്ങള്‍ പഠിക്കുന്നത്. ആ പാഠങ്ങള്‍ നാം നമ്മുടെ കുട്ടികള്‍ക്കും പകര്‍ന്ന് നല്‍കേണ്ടതുണ്ട്. ഭാവിയില്‍ സൂക്ഷ്മതയോടെ പണം കൈകാര്യം ചെയ്യുവാനും വിവേകപൂര്‍വം നിക്ഷേപം നടത്തി സമ്പത്ത് സൃഷ്ടിക്കുവാനും അതവരെ പ്രാപ്തരാക്കും.
കുട്ടികള്‍ക്കുള്ള സാമ്പത്തീക പാഠങ്ങള്‍
ഇത് ഒരൊറ്റ ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കാവുന്ന കാര്യമല്ല. പണത്തിന്റെ മൂല്യവും അതിന്റെ പ്രാധാന്യവും എങ്ങനെ ശരിയായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാം എന്നുമൊക്കെ ഘട്ടം ഘട്ടമായി വേണം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുവാന്‍. ജീവിതത്തില്‍ നിക്ഷേപത്തിന്റെയും സാമ്പത്തീക ആസുത്രണത്തിന്റെയുമൊക്കെ പ്രാധാന്യം അതിലൂടെ കൂട്ടികള്‍ ആര്‍ജിച്ചെടുക്കും. എങ്ങനെ കുട്ടികള്‍ക്ക് ഇതൊക്കെ പഠിപ്പിച്ചു കൊടുക്കാം എന്നോണോ ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്? അതിനായുള്ള ചില മാര്‍ഗങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
പോക്കറ്റ് മണി ഇനി വെറുതേ കൊടുക്കരുത്
കുട്ടികള്‍ക്ക് പോക്കറ്റ് മണിയായി ചെറിയൊരു തുക കൊടുക്കുന്ന ശീലം നമുക്ക് എല്ലാവര്‍ക്കും കാണും. എന്നാല്‍ ഇനി മുതല്‍ പോക്കറ്റ് മണി വെറുതേ കൊടുക്കുന്നതിന് പകരം കുട്ടികള്‍ ചെയ്യുന്ന എന്തെങ്കിലും കുഞ്ഞ് കുഞ്ഞ് ജോലികള്‍ക്കുള്ള ഉപഹാരമായി നല്‍കാം. അത് വീട്ടിലെ കുഞ്ഞ് ജോലികള്‍ ആയിക്കൊള്ളട്ടെ, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കുന്നതാകട്ടെ, അവര്‍ എന്തെങ്കിലും ജോലി നിങ്ങള്‍ക്കായി ചെയ്തു തരുമ്പോള്‍ അതിന് പ്രതിഫലമെന്ന രീതിയില്‍ പോക്കറ്റ് മണി നല്‍കാം.
സമ്പാദ്യം ആരംഭിക്കാം
പണം വെറുതേ ലഭിക്കുന്ന ഒന്നല്ലെന്നും, അതിനായി അധ്വാനം ആവശ്യമാണെന്നും അതിലൂടെ അവര്‍ തിരിച്ചറിയും. ഇനി പോക്കറ്റ് മണിയായി അവര്‍ക്ക് ലഭിക്കുന്ന തുക ഭാവിയിലെ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കുന്ന ശീലവും കുട്ടികളില്‍ വളര്‍ത്താം. എന്തെങ്കിലും കളിപ്പാട്ടമോ പുസ്തകമോ അവര്‍ക്ക് പ്രിയപ്പെട്ട അങ്ങനെ എന്തെങ്കിലും ഒരു വസ്തു വാങ്ങിക്കുന്നത് ലക്ഷ്യമായി പറഞ്ഞാല്‍ അവര്‍ക്ക് തുക സമ്പാദിക്കുവാനുള്ള ആവേശവും കൂടും. ലഭിക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ ചിലവഴിക്കാനുള്ളതല്ല എന്ന് ഇതിലൂടെ കുട്ടി മനസ്സിലാക്കും.
ചിലവഴിക്കല്‍ സൂക്ഷിച്ച് മാത്രം
ഇനി കൈയ്യില്‍ ലഭിക്കുന്ന പണം എങ്ങനെ ചിലവഴിക്കാം എന്നതിനെക്കുറിച്ചും കുട്ടികളില്‍ കൃത്യമായ ധാരണ വളര്‍ത്തേണ്ടതുണ്ട്. ആവശ്യങ്ങളും അത്യാവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം അവര്‍ തിരിച്ചറിയണം. വിവേകപൂര്‍ണമായി ചിലവഴിക്കുക എന്നതാണ് സമ്പാദ്യത്തിലേക്കുള്ള ആദ്യ പടി.
കുട്ടികളില്‍ സാമ്പത്തിക കാര്യങ്ങളില്‍ താത്പര്യം വളര്‍ത്താം ബിസിനസുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ നമുക്ക് കുട്ടികളേയും ഒപ്പം കൂട്ടാം. പത്രത്തിലെ ബിസിനസ് വാര്‍ത്തകള്‍ അവരെ ഉറക്കെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യാം. അവര്‍ മുതിരുന്നതിനനുസരിച്ച് സാങ്കേതികപരമായ ഓരോ കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കുകയും ചെയ്യാം.
കഥകളിലൂടെയും സിനികളിലൂടെയും അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം. ഫിനാന്‍സ് തീം ആയിട്ടുള്ള വീഡിയോ ഗെയിമുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം.
Share your comments