കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്ന പച്ചക്കറികൾ. ഉണങ്ങി വരുന്ന പച്ചക്കറികൾ എങ്ങിനെ പാചകം ചെയ്യാം
how to increase the shelf life of vegetables
ഇവിടെ താഴെ പറയുന്നതെല്ലാം കൂടെ വാങ്ങി വയ്‌ക്കേണ്ട കേട്ടോ. ഇതിൽ ഉള്ള വിഭവങ്ങൾ വീട്ടിൽ ഉള്ളവർ അത് ഒട്ടും പാഴാക്കാതെ എങ്ങിനെ ഉപയോഗിക്കാമെന്നത് ആണ് ഇവിടെ വ്യക്തമാക്കുന്നത്.
കിഴങ്ങു വർഗ്ഗങ്ങൾ : ചേന, കപ്പ, ചേമ്പ്, മധുര കിഴങ്ങ്, കൂർക്ക മുതലായ കട്ടിയുള്ള പുറം തോട് ഉള്ളവ. ഇവയുടെ പുറത്തുള്ള ചെളി, മണ്ണ് എന്നിവയെല്ലാം കളയാതെ ജലാംശം ഇല്ലാതെ ഉണക്കി വച്ചാൽ ആഴ്ചകളോളം മുതൽ ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാം./ Tuber crops can be maintained for long time by dehydrating it.
ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്, ചുരയ്ക്ക മുതലായ ഇളം തോടുള്ള കിഴങ്ങു/പച്ചക്കറി വർഗ്ഗങ്ങൾ. ചുരയ്ക്ക, കാരറ്റും ബീറ്റ്‌റൂട്ടും കുറെ ആഴ്ചകൾ കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇവയുടെ നിറം മാറുകയോ ചുരുങ്ങുകയോ ചെയ്താലും കളയരുത്. കുറച്ചു നേരം നല്ല വെള്ളത്തിൽ ഇട്ടു വച്ചാൽ വീണ്ടും പഴയ പോലെ പാചകം ചെയ്യാം. ഉരുളക്കിഴങ്ങ് അധികം ഈർപ്പം ഇല്ലാത്ത സ്ഥലത്തു പുറത്തു ഒരു മാസം വരെ സൂക്ഷിക്കാം. പുറത്തുള്ള മണ്ണ് കളയരുത്. അത് അങ്ങിനെ തന്നെ ഉണ്ടെങ്കിൽ പകുതി പ്രശ്നവും തീരും./ Potato carrot beetroot ivy gourd can be kept for long time.
മറ്റു ഫല സസ്യ വർഗങ്ങളുടെ കുരുക്കൾ, ചക്കകുരു പോലുള്ളവ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇവയ്ക്കു രണ്ടു പുറം തോടുണ്ട്. അത് കളയാതെ സൂക്ഷിക്കുക/ Jackfruit seed can be kept for long time without removing the coatings.
കനമുള്ള തോടുള്ള പച്ചക്കറികൾ : മത്തങ്ങാ, കുമ്പളങ്ങാ, പോലുള്ളവ. ഇവയെല്ലാം ഒന്ന് രണ്ടു ആഴ്ചയ്ക്ക് മുകളിൽ കേടാകാതെ ഫ്രിഡ്ജിനു പുറത്തു സൂക്ഷിക്കാം. പിന്നെ നിലത്തു കിടന്നു വളരുന്ന ഈ പച്ചക്കറികൾ ഭൂമിയിൽ തൊട്ടു കിടക്കുന്ന ഭാഗം വെളുത്തിരിക്കും. ആ ഭാഗം അടിയിൽ വരുന്ന അതെ പോലെ തന്നെ സൂക്ഷിക്കുക. പെട്ടന്ന് കേടാകില്ല./ Vegetables like Pumpkin ash gourd having tough outer skin camdi kept outside for long time and also in a way as they are in the soil
വഴുതന, വെണ്ടയ്ക്ക, ബീൻസ്, അച്ചിങ്ങ, മുതലായ പച്ചക്കറികൾ ഉണങ്ങി തുടങ്ങിയാലും പേടിക്കേണ്ട. നല്ല പുളിയുള്ള (വാളൻ പുളി) വെള്ളത്തിൽ തിളപ്പിച്ച് കറി വച്ചാൽ വീണ്ടും വീർത്തു വരും. സാമ്പാറിൽ ചേർക്കാം. ഇത് തന്നെ ആണ് ഉണങ്ങി വരുന്ന എല്ലാ പച്ചക്കറികളുടെയും കാര്യം./ No need to worry when the vegetables are dried
കാബ്ബേജ് പോലുള്ള ഇതളുകൾ കൂടുതലുള്ള പച്ചക്കറികൾ മുകളിലെ ഇതൾ ചീത്ത ആണെകിൽ കളയുക അല്ലെങ്കിൽ അതേപോലെ ഒരു പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു ഫ്രിഡ്ജിൽ വയ്ക്കുക. രണ്ടു മൂന്നു ആഴ്ച കേടാകില്ല. ഇതിനു മുകളിലെ ഇതൾ മൃദുലം ആണ്. ഒന്ന് പോറൽ ഏറ്റാൽ അവിടം ചീത്തയായി തുടങ്ങും. അധികം കഴുകാതെ അധികം പോറൽ ഏൽക്കാതെ വേണം സൂക്ഷിക്കുവാൻ./ Vegetables like cabbage cauliflower when wrapped in a plastic cover and kept will increase the shelf life
ചീരകൾ, കറിവേപ്പിലകൾ ഒരു കുപ്പിയിൽ കുറച്ചു വെള്ളം നിറച്ചു അതിൽ വേരും തണ്ടും അടക്കം വെള്ളത്തിൽ മുക്കി വച്ച് സൂക്ഷിച്ചാൽ കൂടുതൽ നാൾ കേടു കൂടാതെ സൂക്ഷിക്കാം./ Leafy vegetables when dipped in water and kept will have an increase in shelf life
മാങ്ങാ, നാരങ്ങാ, നെല്ലിക്ക മുതലായവ അധികം ഉപ്പു ചേർക്കാതെ ഉപ്പിൽ ഇട്ടു വയ്ക്കാം. കൂടെ കുറച്ചു പച്ചമുളകും ഒരു സ്പൂൺ വിനിഗറും ചേർത്താൽ മാസങ്ങളോളം കേടാകില്ല. ഒരു കിലോയ്ക്ക് ഒരു ടേബിൾസ്പൂൺ ഉപ്പും ഒരു ടേബിൾസ്പൂൺ വിനിഗറും, അഞ്ചു കീറിയ പച്ചമുളകും മതി./ Mango lemon when kept in saltwater along with chilli and vinegar can increase their shelf life
സവാള, ഉള്ളി, വെളുത്തുള്ളി, ഇഞ്ചിയും മുതലായവ ജലാംശം ഒട്ടും തട്ടാതെ ഉണങ്ങിയ സ്ഥലത്തു സൂക്ഷിച്ചാൽ കൂടുതൽ നാളുകൾ സൂക്ഷിക്കാം. പിന്നെ ഇഞ്ചി കൂടുതൽ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി കുറച്ചു നാരങ്ങാ നീരിൽ മുക്കി വച്ചാൽ കൂടുതൽ നാൾ ഉപയോഗിക്കാം. ഇഞ്ചിയുടെ നിറം ചെറുതായി പിങ്ക് ആകും എന്ന് മാത്രം./ Garlic ginger onion when kept in a safe place can increase their shelf life
പച്ചമുളകും കാന്താരിയും നന്നായി കഴുകി ഒന്ന് വെയിലത്ത് വച്ച് പുറത്തുള്ള ജലാംശം കളഞ്ഞു ഒരു പ്ലാസ്റ്റിക് ബാഗിലോ ക്യാനിലോ സൂക്ഷിച്ചാൽ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാം./ Dehydrated chillies can be kept for long time
പിന്നെ ഈ ലോകത്തുള്ള എല്ലാ പച്ചക്കറികളും ഉപ്പും തൈരും ചേർത്തു പുറത്തി ഉണക്കി വച്ചാൽ കൊണ്ടാട്ടം ആയി ഉപയോഗിക്കാം.
Share your comments