കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു താഴെയുള്ള ഇന്റലിജൻസ് ബ്യൂറോയിലെ (IB) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്/മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ എന്നി തസ്‌തികകളിലായി 1525 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറിയിൽ (എസ്ഐബി) 132 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജനുവരി 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/01/2023)
അവസാന തിയതി
ഫെബ്രുവരി 10 വരെ ഓൺലൈനായി www.mha.gov.in; www.ncs.gov.in അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഒരു എസ്ഐബിയിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് ജയം. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ പരിജ്ഞാനവും ഡൊമൈസൈൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/01/2023)
പ്രായവും ശമ്പളവും
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്: 27 വയസ്സ് കവിയരുത്; ശമ്പളം: 21,700-69,100 രൂപ.
മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ: 18-25 വയസ്സിനിടയിൽ ആയിരിക്കണം; ശമ്പളം: 18,000-56,900.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ വഴിയായിരിക്കും തിരെഞ്ഞുടുപ്പ്.
Share your comments