ലോട്ടറി അടയ്ക്കുന്നതിന് സമാനമാണ് ഇപ്പോൾ പഴയ കോയിനുകളും കറന്‍സികളും മറ്റും കൈവശമുള്ളവര്‍ക്ക്. പല പഴയ അപൂര്‍വ നാണയങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങള്‍ക്കാണ് വില്‍ക്കപ്പെടുന്നത്. പഴയ കോയിനുകളുടെ വില്‍പ്പനയിലേയ്ക്ക് ഇന്ന് പലരും ആകർഷിക്കപെടുന്നുണ്ട്. ഒന്നും ചെയ്യാതെ ഒറ്റയടിക്ക് ധനവാനാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണല്ലോ എന്നത് തന്നെ ഇതിനു പിന്നിലുള്ള കാരണം.
ഇങ്ങനെ ഇന്ത്യന്‍ കോയിനുകളും കറന്‍സികളും വലിയ തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അവയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ഉദാഹരണത്തിന് പഴയ ഒരു രണ്ട് രൂപാ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നേടിത്തരുക അഞ്ച് ലക്ഷേ രൂപയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 1994ല്‍ പുറത്തിറക്കിയ കോയിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന്റെ പുറകില്‍ മുദ്രണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ പതാകയാണ് ഈ നാണയത്തെ സവിശേഷമാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറില്‍ 2 രൂപയുടെ ഈ പഴയ കോയിന്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്.
എങ്ങനെയാണ് കോയിന്‍ ക്വുക്കറിലൂടെ വില്‍പ്പന നടത്തി പണം സ്വന്തമാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആദ്യം ക്വുക്കര്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ശേഷം1 നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് ക്വുക്കറില്‍ അക്കൗണ്ട് ഇല്ല എങ്കില്‍ നിങ്ങളുടെ പക്കലുള്ള കോയിന്‍ വില്‍പ്പന നടത്തുന്നതിനായി ഒരു അക്കൗണ്ട് ആരംഭിക്കേണ്ടതായുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം നിങ്ങളുടെ കോയിന് വേണ്ടി പുതിയ ലിസ്റ്റിംഗ് ക്രിയേറ്റ് ചെയ്യുക. നിങ്ങളുടെ കൈവശമുളള കോയിന്റെ ഫോട്ടോകള്‍ അതിന്റെ സവിശേഷതകള്‍ക്കൊപ്പം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക. കോയിന്‍ വാങ്ങാന്‍ താത്പര്യമുള്ള വ്യക്തികള്‍ വിലയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി നിങ്ങളെ നേരിട്ട് ബന്ധപ്പെടും.
വസ്തുക്കള്‍ക്ക് കാലപ്പഴക്കമേറും തോറും അവ ആന്റിക് ഗണത്തിലേക്ക് മാറുകയാണ് ചെയ്യുക. ഒപ്പം അവയുടെ മൂല്യവും ഇരട്ടിക്കിരട്ടിയായി കുതിച്ചുയരും. ഇത്തരം വസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ വലിയ ആവശ്യക്കാരാണുള്ളതാണ്. പല തരത്തിലുള്ള നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും രാജ്യത്തിനകത്തു തന്നെ നിരവധി ആവശ്യക്കാരുണ്ട്. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏത് രീതിയിലും ഈ ആന്റിക് നാണയങ്ങളും നോട്ടുകളും വില്‍പ്പന നടത്താം. ഇബേ, കോയിന്‍ ബസാര്‍, കളക്ടേഴ്സ് ബസാര്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ ഓണ്‍ലൈനായി ഇത്തരം നാണയം വില്‍പ്പന നടത്തുവാന്‍ നിങ്ങളെ സഹായിക്കുന്നു. 1 രൂപ, 5 രൂപ, 10 രൂപ നോട്ടുകള്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പന നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്‍ക്കാന്‍ വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ലേഖകർ ഉത്തരവാദികളല്ല.
Share your comments