ശാന്തിഗിരിയിലെ അഞ്ചടിപ്പാടത്ത് കോവിഡ് കാലത്തും നൂറുമേനി
ആലപ്പുഴ : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിൻറെ ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്‍റെ മുൻപിലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം ജൻമഗൃഹതീർത്ഥയാത്രാദിനത്തിൽ അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 28 വർഷമായി ഗുരുവിശ്വാസികളുടെ കൂട്ടായ്മയിലാണ് ഇവിടെ കൃഷി നടന്നുവരുന്നത്.തികച്ചും ജൈവവളം ഉപയോഗിച്ചുള്ള ഈ കൃഷിക്ക് എക്കാലത്തും സർക്കാരിൻറെ പിൻബലം ഉണ്ടായിട്ടുണ്ട്. ആശ്രമത്തിലെ അന്നദാനത്തിനും പൊക്കാളി കൃഷിയുടെ പ്രോത്സാഹനത്തിനും നെല്ല് ഉപയോഗിക്കുന്നു.കരപ്പുറത്തെ കരിനിലങ്ങളിൽ ഇത്രയും നീണ്ട കാലം തുടർച്ചയായി കൃഷി ചെയ്തു വരുന്ന മറ്റൊരു നിലം ഇല്ല എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ കൊയ്ത്തുത്സവം നടന്നത്. This year's harvest festival was held in compliance with the Code of Conduct.
ആലപ്പുഴ : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിൻറെ ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്‍റെ മുൻപിലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം ജൻമഗൃഹതീർത്ഥയാത്രാദിനത്തിൽ അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 28 വർഷമായി ഗുരുവിശ്വാസികളുടെ കൂട്ടായ്മയിലാണ് ഇവിടെ കൃഷി നടന്നുവരുന്നത്.തികച്ചും ജൈവവളം ഉപയോഗിച്ചുള്ള ഈ കൃഷിക്ക് എക്കാലത്തും സർക്കാരിൻറെ പിൻബലം ഉണ്ടായിട്ടുണ്ട്. ആശ്രമത്തിലെ അന്നദാനത്തിനും പൊക്കാളി കൃഷിയുടെ പ്രോത്സാഹനത്തിനും നെല്ല് ഉപയോഗിക്കുന്നു.കരപ്പുറത്തെ കരിനിലങ്ങളിൽ ഇത്രയും നീണ്ട കാലം തുടർച്ചയായി കൃഷി ചെയ്തു വരുന്ന മറ്റൊരു നിലം ഇല്ല എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ കൊയ്ത്തുത്സവം നടന്നത്. This year's harvest festival was held in compliance with the Code of Conduct. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.രത്നമ്മ, വാർഡ് മെമ്പർ സി.കെ.പുഷ്പൻ, കൃഷി ഓഫീസർ ആനി, ചേർത്തല ഏരിയ ഹെഡ് സർവ്വാദരണീയ ജനനി പൂജജ്ഞാനതപസ്വിനി, ചേർത്തല ഏരിയ ഇൻചാർജ് ആദരണീയ സ്വാമി ജനനന്മജ്ഞാനതപസ്വി, ഏരിയ കോഡിനേറ്റർ ബ്രഹ്മചാരി ഹരികൃഷ്ണൻ,അഡ്വൈസറി ബോർഡ് അംഗം ജി.ജയകുമാർ,ചേർത്തല ഏരിയ ഡി.ജി.എം ശ്രീ.രവീന്ദ്രൻ.പി.ജി, സി.വി.പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
English Summary: In Shanthigiri Anjadippadam Excellent yield during the Kovid period-kjaboct1920
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments