<
  1. News

ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്‍റെ നേർസാക്ഷ്യം; കാർഷിക,പൈതൃക ചരിത്ര മ്യൂസിയം നാടിന് സമർപ്പിച്ചു

ആലപ്പുഴ: ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഢിയാർന്ന കാർഷിക സംസ്കാരത്തിന്റെയും , പൈതൃകത്തിന്റേയും നേർസാക്ഷ്യം ഒരുക്കുന്ന പൈതൃക മ്യൂസിയം പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരമായാണ് പൈതൃക മ്യൂസിയം ഒരുക്കിയത്.

Abdul
പൈതൃക മ്യൂസിയം പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു
പൈതൃക മ്യൂസിയം പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു

ആലപ്പുഴ: ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഢിയാർന്ന കാർഷിക സംസ്കാരത്തിന്റെയും , പൈതൃകത്തിന്റേയും നേർസാക്ഷ്യം ഒരുക്കുന്ന പൈതൃക മ്യൂസിയം പൊതുമരാമത്തു -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരമായാണ് പൈതൃക മ്യൂസിയം ഒരുക്കിയത്. പഴയകാലത്തു കാർഷിക മേഖലയിലെ ആവിശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പണി ആയുധങ്ങൾ, അളവുപാത്രങ്ങൾ, നാണയങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ ശേഖരമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. The museum houses a collection of tools, measuring utensils, coins and household items used in the past for agricultural purposes. ഒരു നാടിന്റെ സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ് ചരിത്രസ്മാരകങ്ങളെന്ന് നമന്ത്രി ജി സുധാകരന്‍ പറഞ്ഞുസ്ഥാനം കൊടുക്കാതെ പുറത്തിറക്കുന്ന രേഖകള്‍ക്ക് നിലനില്‍പില്ല.

സംസ്‌കാരവും സാഹിത്യ-സാംസ്‌കാരിക-കാര്‍ഷിക മേഖലകളിലെ പോയകാല പെരുമയും പുതുതലമുറ മനസ്സിലാക്കണം
സംസ്‌കാരവും സാഹിത്യ-സാംസ്‌കാരിക-കാര്‍ഷിക മേഖലകളിലെ പോയകാല പെരുമയും പുതുതലമുറ മനസ്സിലാക്കണം
പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നവര്‍ക്ക് താന്‍പ്രമാണിത്തവും തന്നിഷ്ടവും പാടില്ല. കേരളത്തിലൊരിടത്തും ഇത്തരത്തില്‍ ഒരു മ്യൂസിയമില്ല. ഓണാട്ടുകരയുടെ തനത് സംസ്‌കാരവും സാഹിത്യ-സാംസ്‌കാരിക-കാര്‍ഷിക മേഖലകളിലെ പോയകാല പെരുമയും പുതുതലമുറയിലേക്ക് എത്തിക്കാന്‍ മ്യൂസിയത്തിനാവുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷനായി. മ്യസിയത്തിനു മുന്നില്‍ ശില്‍പി അനില്‍കട്ടച്ചിറ നിര്‍മ്മിച്ച ധ്യാനബുദ്ധന്റെ പൂര്‍ണ്ണകായ പ്രതിമ സജി ചെറിയാന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. മ്യൂസിയം വെബ്‌സൈറ്റ് എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്‍ പദ്മകുമാര്‍
ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ജ്യോതിലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആകാശവാണി പ്രോഗ്രാം വിഭാഗം മുന്‍ എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് സ്വാഗതം പറഞ്ഞു. മന്ത്രിക്ക് ഉപഹാരമായി കലപ്പയുടെ മാതൃക പ്രസിഡന്റ് കെ രഘുപ്രസാദ് കൈമാറി. മ്യൂസിയത്തിന്റെ ശില്‍പി അനില്‍ കട്ടച്ചിറയ്ക്ക് മന്ത്രി ഉപഹാരം നല്‍കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :.ഏലത്തില്‍ നിന്ന് മികച്ച വരുമാനം നേടുവാന്‍
#Onattukara #Museum #Alappuzha #mavelikkara #Budha #Kerala
English Summary: Inagurated Museum of Agricultural and Heritage

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds