തിരുവനന്തപുരം: കോവിഡാനന്തര കേരളത്തിന്റെ പൊതുജീവിത സംരക്ഷണത്തിന് കേരള സർക്കാർ ഒരുക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കൊപ്പം 'ഹരിതാലയം' കാർഷിക പദ്ധതിയുമായി കേരള സർവകലാശാലയും. Kerala University to host harithalayam scheme
കാര്യവട്ടം കാമ്പസിലെ അക്കേഷ്യ മരങ്ങൾക്കു പകരം 42000 ഫലവൃക്ഷങ്ങൾ, 20 ഏക്കറിൽ നെൽക്കൃഷി, അഞ്ചേക്കറിൽ പച്ചക്കറി കിഴങ്ങുവർഗ തോട്ടം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി ജൂൺ അഞ്ചിന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെയാണ് ഉദ്ഘാടനം ചെയ്യുന്നത്. Chief minister Sri pinarayi Vijayan will be inagurating the project through video conferencing
മന്ത്രി വി.എസ്.സുനിൽകുമാർ നെൽക്കൃഷിയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആൻഡമാൻ സസ്യോദ്യാനവും മന്ത്രി കെ.ടി.ജലീൽ ജൈവ വൈവിധ്യസംരക്ഷണ കേന്ദ്രവും മന്ത്രി രാജു പച്ചക്കറി തോട്ടവും മേയർ കെ.ശ്രീകുമാർ തെങ്ങിൻതൈകൾ നടുന്ന പദ്ധതിയും ഉദ്‌ഘാടനം ചെയ്യും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം
Share your comments