1. News

ഇൻകം ടാക്സ് റിക്രൂട്ട്മെന്റ് 2021: നിരവധി ഒഴിവുകൾ; വിജ്ഞാപനം വന്നു

ആദായനികുതി വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 155 ഒഴിവുകളാണുള്ളത്. എം.ടി.എസ്, ടാക്സ് അസിസ്റ്റന്റ്, ആദായനികുതി ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി ആരെ 155 ഒഴിവുകളിലേക്കേണ് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Income Tax Recruitment 2021
Income Tax Recruitment 2021

ആദായനികുതി വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 155 ഒഴിവുകളാണുള്ളത്. എം.ടി.എസ്, ടാക്സ് അസിസ്റ്റന്റ്, ആദായനികുതി ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി ആരെ 155 ഒഴിവുകളിലേക്കേണ് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം.

എംടിഎസ്, ടാക്സ് അസിസ്റ്റന്റ്, ആദായനികുതി ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഉദ്യഗാർത്ഥികളെ തെരഞ്ഞെടുത്തുന്നതിനായി എഴുത്തുപരീക്ഷയുണ്ടാവില്ല.

സ്പോർട്സ് ക്വാട്ടയിലാണ് നിയമനം നടത്തുന്നത്. വിശദവിവരങ്ങൾക്കായി ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://incometaxmumbai.gov.in/ സന്ദർശിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ

എം.ടി.എസ്- 64 ഒഴിവുകൾ

ടാക്സ് അസിസ്റ്റന്റ്- 83 ഒഴിവുകൾ

ആദായനികുതി ഇൻസ്പെക്ടർ - 8 ഒഴിവുകൾ

എന്നിങ്ങനെ ആകെ 155 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അത്‌ലറ്റിക്സ്, നീന്തൽ, സ്വാഷ്, ചെസ്സ്, ക്യാരം, ബില്യാർഡ്സ്, ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ്, ഷൂട്ടിംഗ്, ഭാരോദ്വഹനം, കബഡി, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ബോഡിബിൽഡിംഗ്, തുടങ്ങിയ ഇനങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതകൾ

എംടിഎസ് തസ്തികകൾക്ക് പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ശേഷിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ബിരുദം പൂർത്തിയാക്കിയിരിക്കണം. സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള കായിക, സർവകലാശാലാതല ടൂർണമെന്റുകൾ, സംസ്ഥാന കായിക സ്‌കൂൾ ടീം എന്നിവയിൽ അംഗമായിരിക്കണം. കൂടാതെ ഏതെങ്കിലും ദേശീയ കായിക ഇനങ്ങളിൽ പങ്കെടുക്കുകയും വേണം.

പ്രായപരിധി

18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവ‍ർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷകരിൽ നിന്ന് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് നടത്തും.

അവസാന തീയതി

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25.

English Summary: Income Tax Recruitment 2021: Notification, Exam, Jobs, Inspector Salary, Vacancy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds