ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം 2023 ഫെബ്രുവരി 24-ന് പുറത്തിറങ്ങി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/03/2023)
അവസാന തിയതി
ഈമാസം 17 മുതൽ 31 വരെ അപേക്ഷിക്കാം. 3000 ഒഴിവു പ്രതീക്ഷിക്കുന്നു
വിദ്യാഭ്യാസ യോഗ്യത
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് എന്നിവ അടങ്ങിയ 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% വേണം വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% നേടിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: നോര്‍ക്ക - സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/03/2023)
ശാരീരിക യോഗ്യത
പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ. ഉയരം സ്ത്രീകൾക്ക് 152 സെ.മീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തിയുടെയും ശാരീരിക്ഷമതാ പരീക്ഷയുടെയും വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായപരിധി
ഡിസംബർ 2022 26നും 2006 ജൂൺ 26നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
അപേക്ഷ ഫീസ്
250 രൂപ
സെലക്ഷൻ
ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. ഓൺലൈൻ ടെസ്റ്റ് മേയ് 20 മുതലാണ്.
Share your comments