മുരിങ്ങയ്ക്കു വേണ്ടി കന്യാകുമാരിയിലെ സ്റ്റെല്ലാ മാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിലെ സെന്റർ ഓഫ് എക്സലെൻസ് ഇൻ മുരിങ്ങ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു.ഡിസംബർ 20 മുതൽ 23 വരെയാണ് സമ്മേളനം.മുരിങ്ങയുടെയും മുരിങ്ങ അധിഷ്‌ഠിത ഉത്പന്നങ്ങളുടെയും അനന്ത സാധ്യതകളെ സംരംഭകരെയും പൊതു സമൂഹത്തെയും അറിയിക്കുകയാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം.
20 വിദേശ രാജ്യങ്ങളിൽ നിന്നടക്കം 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കർഷകർക്ക് മുരിങ്ങയിലക്കൃഷിക്കും ,സംസ്കരണത്തിനും ,കയറ്റുമതിക്കും സഹായങ്ങൾ സെന്റർ ചെയ്തു നൽകും. കേരളത്തിൽ മുരിങ്ങക്കൃഷി, സംസ്‌കരണം,വിപണനം എന്നിവയ്ക്ക് തിരുവനന്തപുരം അഗ്രികൾച്ചർ ഡവലപ് മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണു സഹായം നൽകുന്നത്.
Share your comments