<
  1. News

IRCTC ചുരുങ്ങിയ ചെലവിൽ 10 ലക്ഷം വരെയുള്ള ഇൻഷൂറൻസ് നൽകുന്നു

കോവിഡിന് ശേഷം യാത്രക്കാരിൽ കൂടുതൽ പേരും ഐആർസിടിസി വഴി ഓൺലെെനായാണ് ടിക്കറ്റെടുക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആർസിടിസിയിൽ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഓൺലൈനായി എടുക്കുന്ന ടിക്കറ്റിന് ചാർജും ഐആർസിടിസി ഈടാക്കുന്നുണ്ട്.

Meera Sandeep
IRCTC offers an insurance cover of up to Rs 10 lakh at a premium of just 49 paise
IRCTC offers an insurance cover of up to Rs 10 lakh at a premium of just 49 paise

കോവിഡിന് ശേഷം യാത്രക്കാരിൽ കൂടുതൽ പേരും IRCTC വഴി ഓൺലെെനായാണ്  ടിക്കറ്റെടുക്കുന്നത്.  ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC യിൽ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഓൺലൈനായി എടുക്കുന്ന ടിക്കറ്റിന് ചാർജും IRCTC ഈടാക്കുന്നുണ്ട്. എന്നാൽ ഇതിനുമപ്പറം യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഇൻഷൂറൻസ് സൗകര്യവും IRCTC ഒരുക്കുന്നുണ്ട്. ചുരുങ്ങിയ പൈസയിൽ 10 ലക്ഷം വരെയുള്ള ഇൻഷൂറൻസാണ് നൽകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: IRCTC Latest: Good News! ട്രയിൻ ടിക്കറ്റ് ബുക്കിങ് പരിധി വർധിപ്പിച്ചു

ഐആർസിടിസി ഇൻഷൂറൻസിനെ കുറിച്ച്

ഐആർസിടിസി ആപ്പിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസിയെ പറ്റി ചോദിക്കും.  49 പൈസയാണ് പോളിസിയ്ക്ക് ചാർജ് ചെയ്യുന്നത്.  ഒരു പാസഞ്ചര്‍ നെയിം ബോര്‍ഡ് നമ്പറിന് (PNR) കീഴില്‍ വരുന്ന യാത്രക്കാര്‍ക്ക് മുഴുവന്‍ ഈ ആനുകൂല്യം ലഭിക്കും. ഇതുവഴി മരണ, അപകട ഇൻഷൂറൻസാണ് യാത്രക്കാർക്ക് ലഭിക്കുക.  ഐആര്‍സിടിസി മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്കാണ് ഇൻഷൂറൻസ് ലഭിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: IRCTCയിലൂടെ 80,000 രൂപ വരെ വീട്ടിലിരുന്ന് സമ്പാദിക്കാം: അധിക വരുമാനത്തിന് ഇത് മികച്ച ഓപ്ഷൻ

ട്രെയിന്‍ അപകടം വഴിയുണ്ടാകുന്ന മരണം, പൂര്‍ണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇന്‍ഷൂറന്‍സ് വഴി തുക ലഭിക്കും. പരമാവധി തുക 10 ലക്ഷമാണ്. ട്രെയിന്‍ അപകടത്തിലോ മറ്റ് അനിഷ്ട സംഭവങ്ങളിലോ മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകള്‍ക്കായി 2 ലക്ഷം രൂപയും ലഭിക്കും, മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ലഭിക്കും.

ഇൻഷുറൻസ് ലഭ്യമാക്കാൻ നിങ്ങൾ ചെയ്യേണ്ടത്

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ട്രാവല്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.  ട്രാവല്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ 'യെസ്' എന്ന് ക്ലിക്ക് ചെയ്യുക.  ഇതിന് ശേഷം യാത്രക്കാരന് എസ്എംഎസ്, ഇ-മെയില്‍ വഴി പോളിസി വിവരങ്ങള്‍ പോളിസി കമ്പനി അറിയിക്കും. ഇതില്‍ ലഭിക്കുന്ന ലിങ്ക് വഴി നോമിനേഷന്‍ വിവരങ്ങള്‍ നല്‍കണം. ലിബര്‍ട്ടി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി, എസ്ബിഐ ജനറല്‍ ഇന്‍ഷൂറൻസ് കമ്പനി എന്നിവയാണ് പ്രധാനമായും ഐആര്‍സിടിസി ഇന്‍ഷൂറന്‍സ് നല്‍കി വരുന്നത്. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഇന്‍ഷൂറന്‍സ് പരിധിയിൽ വരില്ല.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കാർഡ് വഴി 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്

ഐആർസിടിസി ട്രാവൽ ഇൻഷൂറൻസ് യാത്രക്കാരന് ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനാണ്. പ്രീമിയം അടച്ച ശേഷം ഇന്‍ഷൂറന്‍സ് ഒഴിവാക്കാന്‍ സാധിക്കില്ല. ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റില്‍ ആണെങ്കിലും പ്രീമിയം ഒഴിവാക്കാൻ സാധിക്കില്ല. നോമിനേഷന്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അപകടങ്ങൾ ഉണ്ടായ ശേഷം ലഭിക്കുന്ന തുക യാത്രക്കാരന്റെ നിയമപരമായ അവകാശികള്‍ക്കാണ് ലഭിക്കുക. തുക ലഭിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായാണ് യാത്രക്കാർ ഇടപെടൽ നടത്തേണ്ടത്.

യാത്രയ്ക്കിടെ ട്രെയിന്‍ പാതിയില്‍ റദ്ദാക്കിയാല്‍ റെയില്‍വെ ഒരുക്കുന്ന ബദല്‍ യാത്ര സൗകര്യങ്ങള്‍ക്കും ഈ ഇന്‍ഷൂറന്‍സ് ലഭിക്കും. തീവണ്ടി പാളം തെറ്റലിനൊപ്പം, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയ സംഭവങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾ ഇൻഷൂറൻസ് നികത്തും. എന്നാൽ അപകടകരമാവിധം യാത്ര ചെയ്താല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷൂറൻസ് കമ്പനിക്ക് രേഖകള്‍ ലഭിച്ച് 15 ദിവസത്തിനകം തുക അനുവദിക്കും.

English Summary: IRCTC offers an insurance cover of up to Rs 10 lakh at a premium of just 49 paise

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds